യുവേഫ ചാമ്ബ്യൻസ് ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ ബാഴ്സലോണക്കും ആഴ്സണലിനും എ.സി മിലാനും അത്ലറ്റിക്കൊ മഡ്രിഡിനും ജയം.
അതേസമയം, മാഞ്ചസ്റ്റർ സിറ്റി യുവന്‍റസിനോട് പരാജയപ്പെട്ടു.
ബൊറൂസ്സിയ ഡോർട്മുണ്ടിനെതിരെ 3-2നായിരുന്നു ബാഴ്സയുടെ ജയം. 52ാം മിനിറ്റില്‍ റാഫീഞ്ഞയും 75, 85 മിനിറ്റുകളില്‍ ഫെറാൻ ടോറെസുമാണ് ഗോള്‍ നേടിയത്. 60, 78 മിനിറ്റുകളില്‍ സെഹു ഗിറാസ്സിയാണ് ബൊറൂസ്സിയയുടെ ഗോള്‍ നേടിയത്.
ബുക്കായോ സാക്ക നേടിയ ഇരട്ട ഗോളിന്‍റെയും (34, 78), ഹാവേർട്സ് 88ാം മിനിറ്റില്‍ നേടിയ ഗോളിന്‍റെയും കരുത്തിലാണ് മൊണോക്കോയെ ആഴ്സണല്‍ 3-0ന് തോല്‍പ്പിച്ചത്. ജയത്തോടെ ആറ് കളികളില്‍ നിന്ന് 13 പോയിന്‍റോടെ ആഴ്സണല്‍ ചാമ്ബ്യൻസ് ലീഗില്‍ മൂന്നാംസ്ഥാനത്തെത്തി.
എ.സി മിലാൻ 2-1ന് സെർവിന സ്വെസ്ദയെയാണ് പരാജയപ്പെടുത്തിയത്. അത്ലറ്റിക്കൊ മാഡ്രിഡ് 3-1ന് സ്ലോവൻ ബ്രാറ്റിസ്ലാവയെയും പരാജയപ്പെടുത്തി. അതേസമയം, കരുത്തരായ മാഞ്ചസ്റ്റർ സിറ്റി 2-0ന് യുവന്‍റസിനോട് പരാജയപ്പെട്ടു.