യുഫേഫ ചാമ്ബ്യൻസ് ലീഗില്‍ സീസണില്‍ ആദ്യ മത്സരത്തില്‍ ഏറ്റ പരാജയത്തിന് ശേഷം തുടർച്ചയായ നാലാം ജയവുമായി ബാഴ്‌സലോണ.
ഫ്രഞ്ച് ക്ലബ് ബ്രസ്റ്റിനെ ഇന്ന് സ്വന്തം മൈതാനത്ത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക് ആണ് അവർ തോല്‍പ്പിച്ചത്. പത്താം മിനിറ്റില്‍ താൻ തന്നെ നേടിയ പെനാല്‍ട്ടി ലക്ഷ്യം കണ്ടു ചാമ്ബ്യൻസ് ലീഗില്‍ 100 ഗോളുകള്‍ പൂർത്തിയാക്കിയ റോബർട്ട് ലെവൻഡോസ്കി ആണ് ബാഴ്‌സക്ക് മുൻതൂക്കം നല്‍കിയത്.
തുടർന്ന് ബ്രസ്റ്റ് ബാഴ്‌സ ആക്രമണം ചെറുത്തു നിന്നെങ്കിലും രണ്ടാം പകുതിയില്‍ ബാഴ്‌സലോണ ജയം ഉറപ്പിച്ചു. 66 മത്തെ മിനിറ്റില്‍ ജെറാർഡ് മാർട്ടിന്റെ പാസില്‍ നിന്നു ഡാനി ഓല്‍മോയും 92 മത്തെ മിനിറ്റില്‍ ബാള്‍ഡയുടെ പാസില്‍ നിന്നു റോബർട്ട് ലെവൻഡോസ്കിയും ആണ് ബാഴ്‌സ ജയം പൂർത്തിയാക്കിയത്. ബ്രസ്റ്റിന് ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് ഉതിർക്കാൻ ആയില്ല. നിലവില്‍ ഗ്രൂപ്പ് ടേബിളില്‍ ബാഴ്‌സലോണ രണ്ടാമതും ബ്രസ്റ്റ് ഒമ്ബതാമതും ആണ്.