യുവേഫ ചാമ്ബ്യന്‍സ് ലീഗില്‍ ഇന്ന് സ്പാനിഷ്-ജര്‍മന്‍ ടീമുകളുടെ ഏറ്റുമുട്ടല്‍. രാത്രി ഒന്നരയ്ക്ക് നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്ബന്മാരായ എഫ്സി ബാഴ്സിലോണയും ജര്‍മന്‍ ടീം ബൊറൂസിയ ഡോര്‍ട്ട് മുണ്ടും നേര്‍ക്കുനേര്‍ കാണും.
ബാഴ്സയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം.
ഇതുവരെ അഞ്ച് വീതം കളികള്‍ കളിച്ചിട്ടുള്ള ഇരുടീമുകളും പോയിന്റ് നിലയില്‍ തുല്യത പാലിക്കുന്നു. ഒരെണ്ണം തോല്‍ക്കുകയും നാലെണ്ണത്തില്‍ ജയിക്കുകയും ചെയ്ത ടീമുകള്‍ക്ക് 12 വീതം പോയിന്റുകളാണുള്ളത്. ഗോള്‍ വ്യത്യാസത്തിന്റെ ആനുകൂല്യത്തില്‍ പട്ടികയില്‍ ബാഴ്സ മൂന്നാമതും ഡോര്‍ട്ട്മുണ്ട് തൊട്ടുതാഴെ നാലാമതുമാണ്.
സ്പാനിഷ് ലാ ലിഗയില്‍ ഇക്കുറി തുടക്കം മുതലേ മികച്ച ഫോമില്‍ തുടരുന്ന ബാഴ്സ കഴിഞ്ഞ ഏതാനും മത്സരങ്ങളില്‍ കനത്ത തിരിച്ചടി നേരിട്ടിരുന്നു. ലാ ലിഗ പട്ടികയില്‍ ഒന്നാം സ്ഥാനത്താണെങ്കിലും തൊട്ടുതാഴെയുള്ള റയലിനെക്കാള്‍ വെറും രണ്ട് പോയിന്റ് വ്യത്യാസമേ ഉള്ളൂ. ചാമ്ബ്യന്‍ ലീഗില്‍ ആദ്യ മത്സരം പരാജയപ്പെട്ട ടീം പിന്നീട് ഇതുവരെ തോറ്റിട്ടില്ല.
മറുവശത്ത് ഡോര്‍ട്ട് മുണ്ട് ചാമ്ബ്യന്‍സ് ലീഗില്‍ മുന്നിലുള്ള ജര്‍മന്‍ ടീം ആണ്. എന്നാല്‍ നാട്ടിലെ ബുന്ദസ് ലിഗയില്‍ മങ്ങിയ പ്രകടനമാണ് തുടരുന്നത്. ഇടയ്ക്ക് മികവിലേക്ക് ഉയരുമെങ്കിലും സ്ഥിരത പുലര്‍ത്തുന്നില്ല. ബയേണ്‍ മ്യൂണിക് ഒന്നാം സ്ഥാനത്ത് തുടരുന്ന ബുന്ദെസ് ലിഗ പട്ടികയില്‍ ആറാമതാണ് ഡോര്‍ട്ട്മുണ്ട്. ടീമിന് ലീഗ് ടൈറ്റിലിലേക്ക് മുന്നേറല്‍ ഇക്കുറി വലിയ കടുപ്പമായിരിക്കും. അതിനാല്‍ ചാമ്ബ്യന്‍സ് ലീഗില്‍ വിജയം നേടിയെടുക്കാന്‍ കടുത്ത പോരാട്ടം കാഴ്ച്ച വയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
സമാനമായ രീതിയില്‍ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഇറ്റാലിയന്‍ വമ്ബന്മാരായ യുവെന്റസും പ്രീമിയര്‍ ലീഗ് വമ്ബന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍ വരുന്നതാണ് ചാമ്ബ്യന്‍സ് ലീഗില്‍ ഇന്ന് നടക്കുന്ന മറ്റൊരു ശ്രദ്ധേയ മത്സരം. ചാമ്ബ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങളില്‍ അത്ലറ്റിക്കോ മാഡ്രിഡ്, ലോസ്ക്, ബെന്‍ഫിക്ക, ബൊളോഗ്ന, എസി മിലാന് ടീമുകള്‍ കളത്തിലിറങ്ങും.