ചാടിയ വയറിനെ എളുപ്പം പിടിച്ചുകെട്ടാം; ആയുർവേദത്തിലുണ്ട് പോംവഴി..ഇങ്ങനെ കഴിക്കൂ

ജങ്ക് ഫുഡും മണിക്കൂറുകളോളം ഇരുന്നുള്ള ജോലിയും വ്യായാമം ഇല്ലാത്തതുമെല്ലാമാണ് വയറ് ചാടാനുള്ള കാരണങ്ങൾ. ഈ ചാടിയ വയറിനെ ഒതുക്കാൻ ചിലർ പട്ടിണി കിടക്കും, അതാണെങ്കിൽ മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുകയും ചെയ്യും. ആരോഗ്യപ്രശ്നങ്ങളില്ലാതെ വയർ കുറക്കാൻ ആയുർവേദത്തിൽ നിരവധി മാർഗങ്ങളുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.

ആയുർവ്വേദ ചികിത്സകൾ

ദഹനപ്രക്രിയ സുഗമമായി നടക്കാത്തത്, മന്ദഗതിയിലുള്ള ഉപാപചയ പ്രവർത്തനം തുടങ്ങി അമിത ഭാരത്തിന് കാരണമാകുന്ന മൂല കാരണങ്ങൾക്കുള്ള പരിഹാരമാണ് ആയുർവേദം കണ്ടെത്തുക. ശരീരത്തിൻ്റെ സ്വാഭാവിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും മെറ്റബോളിസം വർദ്ധിപ്പിക്കാനും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിന് ഉതകുന്ന ശീലങ്ങൾ വളർത്താനും ലക്ഷ്യം വെച്ചുള്ളതാണ് ആരോഗ്യ ചികിത്സകൾ.

കറുവപ്പട്ട

നിരവധി ആരോഗ്യഗുണങ്ങൾക്ക് പേരുകേട്ട കറുവപ്പട്ട വയർ കുറക്കാനും ഉത്തമമാണ്. കറുവപ്പട്ട കഴിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസം വേഗത്തിലാക്കാൻ സഹായിക്കും. അതുവഴി ശരീരഭാരം എളുപ്പം കുറക്കാം. അതിരാവിലെ കറുവപ്പട്ട കഴിക്കുന്നതാണ് ഉത്തമം. കറുവപ്പട്ട ചേർത്ത വെള്ളം അതിരാവിലെ കുടിക്കാം. വെള്ളം കുടിക്കാൻ മടിയാണെങ്കിൽ കറുവപ്പെട്ട ചേർത്ത് ചായ കുടിക്കാം.

ത്രിഫല

ശരീരത്തിലെ മാലിന്യങ്ങൾ നീക്കാനും ദഹനത്തിനും വളരെ ഫലപ്രദമാണ് ത്രിഫല. മാത്രമല്ല ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കും. വയറിൽ അടിഞ്ഞ് കൂടികിടക്കുന്ന കൊഴുപ്പിനെ ഇവ എരിച്ചുകളയും.

ഉലുവ

തടി കുറക്കാനുള്ള ചേരുവകളിൽ ഏറ്റവും മികച്ചതാണ് ഉലുവ. ഇവ ദഹനം സുഖമമാക്കും. ഉലുവ കഴിച്ചാൽ പിന്നെ വയർ നിറഞ്ഞിരിക്കുന്നതായി തോന്നും. അതിനാൽ ഇടക്കിടെ കഴിക്കണമെന്ന തോന്നൽ ഉണ്ടാകില്ല. അധിക കലോറി കഴിക്കുന്നത് ഈസിയായി കുറക്കാം. തടി കുറക്കണമെങ്കിൽ കൊഴപ്പുകൾ എരിച്ചുകളയപ്പെടണം, അതിന് മെറ്റബോളിസം വേഗത്തിലാകണം. ഉലുവ മെറ്റബോളിസം വേഗത്തിലാക്കും. ഉലുവ കുതിർത്ത വെള്ളം അതിരാവിലെ കുടിക്കാം

ജീരകം

തടി കുറക്കാൻ ഏറ്റവും ഉത്തമമാണ് ജീരകം. ഇവ ദഹനപ്രക്രിയ സുഖമമാക്കാൻ സഹായിക്കും. മാത്രമല്ല ജീരകം കഴിക്കുന്നത് വിശപ്പകറ്റുകയും ചെയ്യും. ഒന്നുകിൽ എന്തെങ്കിലും ഭക്ഷണത്തിൽ ചേർത്ത് കഴിക്കാം. അതുമല്ലെങ്കിൽ ജീരകം കുതിർത്ത് വെച്ച വെള്ള കുടിക്കാം. ഭക്ഷണം കഴിച്ചതിന് ശേഷം അൽപം ജീരകമെടുത്ത് കഴിക്കുന്നത് മികച്ച ഫലം നൽകാൻ സഹായിക്കും. അതേസമയം ഇവ കഴിച്ചത് കൊണ്ട് മാത്രം വയർ കുറക്കാനാകുമെന്ന് കരുതരുത്. കൃത്യമായ വ്യായമവും പിന്തുടരണം. അതിനൊപ്പം തന്നെ ആരോഗ്യകരമായ ഡയറ്റും പാലിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *