ചര്‍ച്ചയായ മലയാള സിനിമാ സെറ്റ് പൊളിച്ചു കത്തിച്ചു; കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് ശ്വാസതടസം

ഏലൂരില്‍ ‘ഗുരുവായൂർ അമ്ബലനടയില്‍’ സിനിമയുടെ സെറ്റ് തകർത്ത് അവശിഷ്ടങ്ങള്‍ കത്തിച്ചത് ശ്വാസതടസത്തിനും വ്യാപക പരിസര മലിനീകരണത്തിനും ഇടയാക്കിയതായി നാട്ടുകാരുടെ ആരോപണം.

ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കല്‍സ് ട്രാവൻകൂർ ലിമിറ്റഡില്‍ (എഫ്‌എസിടി) നിന്ന് വാടകയ്‌ക്കെടുത്ത സ്ഥലത്താണ് സിനിമയുടെ സെറ്റ് സ്ഥിതി ചെയ്യുന്നത്.

സെറ്റ് പൊളിക്കാൻ ചുമതലപ്പെടുത്തിയ കരാറുകാരൻ്റെ ജീവനക്കാർ സെറ്റിൻ്റെ അവശിഷ്ടങ്ങള്‍ കത്തിക്കുകയും, സംഭവത്തെ തുടർന്ന് പ്രദേശത്തെ നിരവധി കുട്ടികള്‍ക്ക് പുക ശ്വസിച്ച്‌ ശ്വാസതടസ്സം അനുഭവപ്പെടുകയുമായിരുന്നു. പ്ലാസ്റ്റിക്, ഫൈബർ, മരം തുടങ്ങിയ വസ്തുക്കള്‍ അടങ്ങിയ ഏഴ് മാലിന്യക്കൂമ്ബാരങ്ങളാണ് കത്തിച്ചത്.

പ്രദേശവാസികളുടെ എതിർപ്പ് വകവെക്കാതെ ജീവനക്കാർ ആദ്യത്തെ മാലിന്യക്കൂമ്ബാരം കത്തിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു. കത്തിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടന്ന സംഭവത്തില്‍ നിരവധി പ്രദേശവാസികള്‍ക്ക് ശ്വാസതടസ്സവും ശ്വാസംമുട്ടലും അനുഭവപ്പെട്ടു.

തൊട്ടടുത്തുള്ള സെൻ്റ് ആൻസ് സ്കൂള്‍ ബുധനാഴ്ച അടച്ചു. സ്‌കൂളിനോട് ചേർന്നുള്ള മഠത്തിലെ താമസക്കാർ കനത്ത പുകയില്‍ വലഞ്ഞു. പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോർപ്പറേഷനിലെയും ഫാക്ടിലെയും ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *