ചട്ടങ്ങള്‍ ലംഘിച്ചാല്‍ കനത്ത പിഴ; നടപടിയുമായി ദുബായ് മെട്രോ അധികൃതര്‍

യാത്രക്കാരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ച്‌മെട്രോയില്‍ നിയമലംഘനം നടത്തുന്നവർക്ക് വൻപിഴകള്‍ ചുമത്താൻ ഒരുങ്ങി ദുബായ് മെട്രോ അധികൃതർ.

വിവിധ നിയമലംഘനങ്ങള്‍ക്ക് 100 ദിർഹംമുതല്‍ 2000 ദിർഹംവരെയാണ് പിഴച്ചുമത്തുക.

മെട്രോയുടെ വാതിലുകളില്‍ നില്‍ക്കുക, മെട്രോയിലേക്ക് ഓടിക്കയറുക, കുട്ടികളെ അശ്രദ്ധമായി കൈകാര്യംചെയ്യുക, ക്യാബിൻ മാറിക്കയറുക,ക്യൂ ലംഘിച്ച്‌ നീങ്ങുക, മറ്റുയാത്രക്കാരെ പരിഗണിക്കാത്തരീതിയില്‍ പ്രവർത്തിക്കുക എന്നിവയെല്ലാം പിഴലഭിക്കാവുന്ന കുറ്റങ്ങളാണ്.
ഏതെങ്കിലുംരീതിയിലുള്ള ശല്യമുണ്ടാക്കുകയോ മറ്റുയാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുകയോ ചെയ്താല്‍ 100 ദിർഹമാണ് പിഴ. പ്രത്യേകവിഭാഗങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ഇരിക്കുക, നിരോധിതമേഖലകളില്‍ ഭക്ഷണംകഴിക്കുകയോ പാനീയങ്ങള്‍ കുടിക്കുകയോ ചെയ്യുക, വളർത്തുമൃഗങ്ങളെ പൊതുഗതാഗതത്തിലേക്ക് കൊണ്ടുവരിക, മുന്നറിയിപ്പ് അടയാളങ്ങളുള്ള നോ അഡ്‌മിഷൻ മേഖലകളില്‍ പ്രവേശിക്കുക, യാത്രക്കാർക്കുള്ളതല്ലാത്ത ഇടങ്ങളില്‍ നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുക, ഇരിപ്പിടങ്ങളില്‍ കാലുകള്‍ കയറ്റിവെക്കുക, ഇരിപ്പിടങ്ങള്‍ കേടുവരുത്തുകയോ വൃത്തികേടാക്കുകയോ ചെയ്യുക, ലിഫ്റ്റും എസ്കലേറ്ററും ദുരുപയോഗംചെയ്യുക, മെട്രോയിലേക്ക് ഓടിക്കയറുകയോ ചാടിക്കയറുകയോ ചെയ്യുക, വാഹനം നീങ്ങുമ്ബോള്‍ വാതിലുകള്‍ തുറക്കാൻ ശ്രമിക്കുകയോ കയറുകയോ ഇറങ്ങുകയോ ചെയ്യുക, മറ്റുള്ളവർക്ക് അസൗകര്യമുണ്ടാക്കുന്നതോ
അപകടമുണ്ടാക്കുന്നതോ ആയസാധനങ്ങള്‍ കൊണ്ടുപോകുക എന്നിവയ്ക്കെല്ലാം 100 ദിർഹംവീതം പിഴചുമത്തും.

സാധുവായ നോല്‍ കാർഡ് ഇല്ലാതിരിക്കുകയോ കാലഹരണപ്പെട്ടതോ അസാധുവായതോ ആയ കാർഡുകള്‍ ഉപയോഗിക്കുകയോ മറ്റുള്ളവരുടെ കാർഡുകള്‍ ഉപയോഗിക്കുകയോ ചെയ്യുക, തുപ്പല്‍, മാലിന്യം വലിച്ചെറിയല്‍ തുടങ്ങി ഏതെങ്കിലുംരീതിയില്‍ മെട്രോയെ വൃത്തികേടാക്കുക, പൊതുഗതാഗത സൗകര്യങ്ങളില്‍വെച്ച്‌ പുകവലിക്കുക, അനുമതിയില്ലാതെ സാധനങ്ങള്‍ വില്‍ക്കുകയോ പരസ്യംചെയ്യുകയോ ചെയ്യുക, ഇൻസ്പെക്ടർമാരില്‍നിന്നുള്ള നിർദേശങ്ങള്‍ അവഗണിക്കുകയോ അവരുടെ ചുമതലകള്‍ തടസ്സപ്പെടുത്തുകയോ ചെയ്യുക, സൂചനാ ബോർഡുകളില്‍ പ്രദർശിപ്പിച്ചിരിക്കുന്ന നിയമങ്ങള്‍ അവഗണിക്കുക, ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നതോ ശ്രദ്ധതിരിക്കുന്നതോ ആയ പെരുമാറ്റങ്ങള്‍ എന്നിവയ്ക്കെല്ലാം 200 ദിർഹംവീതം പിഴലഭിക്കും.പൊതുഗതാഗതം ഉപയോഗിക്കുന്നതിനുള്ള ടിക്കറ്റില്ലാതെ മെട്രോ സ്റ്റേഷനകത്തേക്ക് പ്രവേശിച്ചാല്‍ 200 ദിർഹം പിഴചുമത്തും.

Leave a Reply

Your email address will not be published. Required fields are marked *