ചക്കുളത്തുകാവ് പൊങ്കാലയുടെ ഭാഗമായി പ്രദേശത്ത് സമ്ബൂർണ മദ്യനിരോധനം ഏർപ്പെടുത്തി.ക്രമസമാധാന പരിപാലനവും സുരക്ഷയും മുൻനിർത്തി ക്ഷേത്രത്തിനു സമീപ പ്രദേശങ്ങളിലെ കുട്ടനാട് റേഞ്ചിലെ 14 കള്ള് ഷാപ്പുകളും ബിവറേജസ് കോർപ്പറേഷന്റെ തകഴി ഔട്ട്ലെറ്റും ഡിസംബർ പന്ത്രണ്ട്, പതിമൂന്ന് തീയതികളില്‍ പൂർണമായും അടച്ചിടുന്നതിന് ജില്ലാ കളക്ടർ ഉത്തരവായി.
നടുവിലെമുറി (ടി.എസ് നം. 01), കൊച്ചമ്മനം (04), എടത്വ (06), കുളങ്ങര (07), പച്ചേമുറി (08), കോഴിമുക്ക് (09), മുട്ടാർ (45), ആനപ്രമ്ബാല്‍ തെക്ക് (99), പാണ്ടങ്കരി (100), മാവേലിത്തുരുത്ത് (117), കൈതത്തോട് (46), ഇന്ദ്രങ്കരി (115), മിത്രക്കരി കിഴക്ക് (116), കേളമംഗലം (101) എന്നീ കള്ളുഷാപ്പുകളും ബിവറേജസ് കോർപ്പറേഷന്റെ തകഴി ഔട്ട്ലെറ്റും (കെഎസ്ബിസി എഫ്എല്‍1-4016) ആണ് പൂർണ്ണമായും അടച്ചിടാൻ കളക്ടർ ഉത്തരവായത് .
ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വ്രതാനുഷ്ഠാനത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവില്‍ പൊങ്കാല ഡിസംബർ 13ന് നടക്കും. പൊങ്കാലയുടെ വരവറിയിച്ച് പ്രധാന ചടങ്ങായ കാര്‍ത്തിക സ്തംഭം ഉയര്‍ത്തല്‍ ഡിസംബർ 08 ഞായറാഴ്ച നടക്കും.