രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ചയുടെ ഏറ്റവും വലിയ ശുഭസൂചനകളിലൊന്നാണ്.
അതിദാരിദ്ര്യത്തില്‍ നിന്ന് വലിയ തോതില്‍ മോചനം നടന്നത് രാജ്യത്തിന്റെ സമഗ്ര പുരോഗതിയുടെ ഭാഗമാണെന്ന് ഇത് തെളിയിക്കുന്നു. 2011- 12ല്‍ 25.7 ശതമാനമായിരുന്ന ഗ്രാമീണ പട്ടിണി 2024ല്‍ 4.86 ശതമാനമായി കുറഞ്ഞത് നാഴികക്കല്ലായുള്ള നേട്ടമാണ്. നഗര മേഖലയെ അപേക്ഷിച്ച് ഗ്രാമീണ മേഖലയില്‍ ദാരിദ്ര്യം വേഗത്തില്‍ കുറയുന്നത് ശ്രദ്ധേയമാണ്. ഈ നേട്ടത്തിന് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ സഹായങ്ങള്‍, ആനുകൂല്യങ്ങള്‍, സബ്സിഡികള്‍, നേരിട്ട് കൈമാറുന്ന പദ്ധതികള്‍, അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രധാന കാരണങ്ങളാണ്.
2011-12ല്‍ 21.9 ശതമാനമായിരുന്ന ആകമാന ദാരിദ്ര്യം 2023 -24ല്‍ 4.45 ശതമാനമായി കുറഞ്ഞത് സാമ്ബത്തിക പുരോഗതിയിലേക്ക് രാജ്യത്തെ നയിക്കുന്ന ശക്തമായ അടിത്തറ സൃഷ്ടിക്കുന്നു. 2011-12ല്‍ 83.9 ശതമാനമായിരുന്ന ഗ്രാമീണനഗര ഉപഭോഗ വ്യത്യാസം 2023- 24ല്‍ 69.7 ശതമാനമായി കുറഞ്ഞത്, ദാരിദ്ര്യത്തിനെതിരെ രാജ്യം നടത്തിയ പോരാട്ടത്തിന്റെ വിജയഘോഷകൂടിയാണ്.
ഗ്രാമീണ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതില്‍ സാമൂഹിക സുരക്ഷാ പദ്ധതികള്‍, ജനധന അക്കൗണ്ടുകള്‍, ഉജ്ജ്വല പദ്ധതി എന്നിവ നിര്‍ണായക പങ്കുവഹിച്ചു. സബ്സിഡികളും ക്ഷേമ പദ്ധതികളും നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയതോടെ ഇടനിലക്കാരുടെ ഇടപെടല്‍ ഇല്ലാതായി. ഇതുവഴി പണം നേരിട്ട് ജനങ്ങളിലേക്ക് എത്തുകയും ഗ്രാമീണ ജനതയുടെ സാമ്ബത്തികാവസ്ഥ മെച്ചപ്പെടുകയും ചെയ്തു.
ഗ്രാമ പ്രദേശങ്ങളില്‍ റോഡുകള്‍, വൈദ്യുതി, പൈപ്പ് വെള്ളം, ടെലികമ്മ്യൂണിക്കേഷന്‍ സൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഗ്രാമീണ ജീവിത നിലവാരം ഉയര്‍ത്തി. കാര്‍ഷിക മേഖലയില്‍ നല്‍കിയ പിന്തുണ ഗ്രാമീണ ജനതയുടെ വരുമാനം വര്‍ദ്ധിപ്പിച്ചു. ഉപഭോഗ ശൈലി മാറ്റം വന്നതോടെ, അവര്‍ ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ഭവന പരിപാലനം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ചെലവഴിക്കാന്‍ തുടങ്ങി.
2012ല്‍ 816 രൂപയായിരുന്നു ഗ്രാമപ്രദേശങ്ങളിലെ ദാരിദ്ര്യരേഖ. നഗരപ്രദേശങ്ങളില്‍ 1000 രൂപയുമായിരുന്നു. 2023- 24ല്‍ ഇത് യഥാക്രമം 1632 രൂപയും 1944 രൂപയുമായി ഉയര്‍ന്നത് രാജ്യത്തെ ആകെ ഉപഭോഗ ശേഷി വര്‍ദ്ധിച്ചതിന്റെ സൂചനയാണ്.
2024 നവംബറില്‍ പണപ്പെരുപ്പം 5.5 ശതമാനത്തില്‍ നിന്ന് 5.0 ശതമാനമായി കുറഞ്ഞു. ഇത് സാധാരണ ജനങ്ങള്‍ക്ക് ആശ്വാസമായി. ഗ്രാമീണ ഇന്ത്യയുടെ ഉണര്‍വ് സമഗ്ര സാമ്ബത്തിക പുരോഗതിക്ക് അടിത്തറയാകുമ്ബോള്‍, ഈ നേട്ടം ഭാവിയിലേക്കുള്ള വികസന നയങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നു. ദാസാബ്ദങ്ങളോളം രാജ്യം ഭരിച്ചിട്ടും ദാരിദ്ര്യത്തിന് പരിഹാരം കാണാനാകാത്തവര്‍, മോദി സര്‍ക്കാരിനെ ചൂണ്ടി ദാരിദ്രത്തിന്റെ പേരുപറഞ്ഞു ഭല്‍സിക്കുന്നതിനുള്ള കൃത്യമായ മറുപടിയാണിത്. ആത്മാര്‍ത്ഥതയുള്ളവര്‍ക്കേ ജനങ്ങളുടെ വേദന കാണാനാകൂ. അതാണ് കോണ്‍ഗ്രസ് ഭരണവും മോദി ഭരണവും തമ്മിലുള്ള വ്യത്യാസം.