കൊച്ചിയില്‍ ഗ്യാസ് സിലിണ്ടർ ചോർന്നതിനു പിന്നാലെ ഹോട്ടലിനു തീപിടിച്ചു. ഞാറക്കല്‍ പോലീസ് സ്റ്റേഷനു സമീപമുള്ള ജനകീയ ഹോട്ടലില്‍ ഇന്നു പുലർച്ചെ 5.45 നാണ് സംഭവം.തുടർന്ന് സ്റ്റേഷനില്‍ ഉണ്ടായിരുന്ന പോലീസുകാരെത്തി തീ നിയന്ത്രണവിധേയമാക്കി.പിന്നാലെ മാലിപ്പുറത്തുനിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തുകയും തീ പൂർണമായും അണയ്ക്കുകയും ചെയ്തു. ആർക്കും പരിക്കില്ല.കുടുംബശ്രീ അംഗങ്ങള്‍ നടത്തുന്ന ഈ ഹോട്ടല്‍ കെട്ടിടം ഞാറക്കല്‍ പൂന്തോടത്ത് സന്തോഷിന്‍റേതാണ്.