അന്താരാഷ്ട്ര ഫുട്ബോളില്‍ മറ്റൊരു നേട്ടം കൂടി സ്വായത്തമാക്കി സൂപ്പർതാരം ലയണല്‍ മെസ്സി. താരം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.മെസ്സിക്ക് ഈ നേട്ടത്തിലെത്താനായത് ന്യൂജഴ്‌സിയില്‍ നടന്ന കോപ്പ അമേരിക്ക സെമി ഫൈനലില്‍ കാനഡയ്‌ക്കെതിരേ ഗോള്‍ നേടിയതോടെയാണ് മെസ്സി പിന്നിലാക്കിയിരിക്കുന്നത്. ഇറാൻ മുൻ താരം അലി ദേയിയെയാണ്. 149 മത്സരങ്ങളില്‍ നിന്നായി108 അന്താരാഷ്ട്ര ഗോളുകള്‍ ആണ് താരം നേടിയിരിക്കുന്നത് . മെസ്സി സെമി ഫൈനലില്‍ നേടിയത് തന്‍റെ 14-ാം കോപ്പ അമേരിക്ക ഗോളും 2024 ടൂർണമെന്‍റിലെ ആദ്യ ഗോളുമാണ്.നിലവിലെ ചാംപ്യന്മാരായ അര്‍ജന്‍റീന ഫൈനലില്‍ നേരിടുന്നത് വ്യാഴാഴ്ച കൊളംബിയ – ഉറുഗ്വെ മത്സരത്തിലെ വിജയികളെയാണ്. പട്ടികയില്‍ ഒന്നാം സ്ഥാനം അടക്കിവാഴുന്നത് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 207 മത്സരങ്ങളില്‍ നിന്ന് 130 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. നാലാം സ്ഥാനത്തുള്ളത് ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഛേത്രിയാണ്. 151 മത്സരങ്ങളില്‍ നിന്ന് 94 ഗോളാണ് അദ്ദേഹത്തിൻ്റെ സ്വന്തമായുള്ളത്.