ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുടര്‍ച്ചയായ ആചാരലംഘനം: ഹിന്ദു ഐക്യവേദി

വായൂര്‍ ദേവസ്വം ബോര്‍ഡും തന്ത്രിയും തുടര്‍ച്ചയായ ആചാരലംഘനം നടത്തി ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി.

ഉദയാസ്തമന പൂജ വേണ്ടെന്നു വച്ച നടപടിയില്‍ സൂപ്രീംകോടതി ശാസിക്കുകയും, നോട്ടീസ് അയക്കുകയും ചെയ്തിരിക്കുകയാണ.് ഇതിനിടെയാണ് ദശമി മുതല്‍ വ്രതം നോറ്റ് ഏകാദശി ദിവസം ഭഗവാന്റെ പ്രസാദം കഴിക്കാന്‍ ക്ഷേത്രത്തിലെത്തിയ ഭക്തജനലക്ഷങ്ങള്‍ക്കുള്ള പ്രസാദ ഊട്ട് അടുത്ത ബന്ധു മരിച്ച പുലയുള്ള തന്ത്രി ക്ഷേത്ര സങ്കേതത്തില്‍ വച്ച്‌ ഉദ്ഘാടനം ചെയ്തത്.

ക്ഷേത്ര ആചാര അനുഷ്ഠാനങ്ങള്‍ പാലിക്കാത്തവര്‍ ക്ഷേത്ര ഭരണത്തിനും, തന്ത്രത്തിനും നേതൃത്വം കൊടുക്കുന്നത് ഭൂലോക വൈകുണ്ഡമായ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ അസ്തിത്വത്തെയും, ക്ഷേത്ര സംസ്‌കാരത്തെയും ചോദ്യം ചെയ്യുന്നതാണ്. പരിപാവനമായ ക്ഷേത്ര സങ്കേതത്തെ പാപപങ്കിലമാക്കുന്നതിന് നേതൃത്വം നല്കിയ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി രാജിവയ്‌ക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *