വാഷിങ്ടൺ: ഗാസ വൃത്തിയാകണമെങ്കിൽ ജനങ്ങളെ മാറ്റണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഗാസയിലെ അഭയാർത്ഥികളെ ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ ഏറ്റെടുക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകര്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവന.
ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്ത അൽ-സിസിയുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. വർഷങ്ങളായി സംഘർഷ മേഖലയാണ് ഗാസ. അവിടെ ആകെ തകർക്കപ്പെട്ടിരിക്കുകയാണ് . ഗാസയിൽ താമസിക്കുക എന്നത് സങ്കീർണമാണ്. അഭയാർത്ഥികളെ മാറ്റിപ്പാർപ്പിക്കുക എന്നത് അനിവാര്യമാണ്. ഇവർക്കായി വീട് നിർമിച്ച് നൽകും. ഗാസയിലെ അഭയാർത്ഥികൾക്ക് ഒരു മാറ്റത്തിനായി സമാധാനത്തോടെ ജീവിക്കാൻ പറ്റുന്ന ഒരിടം കണ്ടെത്തും. അവിടേക്ക് അഭയാർത്ഥികളെ മാറ്റിപ്പാർപ്പിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, അഭയാർത്ഥികളെ അറബ് രാജ്യങ്ങൾ ഏറ്റെടുക്കണമെന്ന ട്രംപിന്റെ പ്രസ്താവനയെ എതിർത്ത് ഹമാസ് രംഗത്തെത്തി. പലസ്തീനികളെ ഗാസയില്‍ നിന്ന് കുടിയൊഴിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ബസീം നെയിം പറഞ്ഞു.
ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തലിന് പിന്നാലെയുള്ള ബന്ദി മോചനം തുടരുകയാണ്. ശനിയാഴ്ച നാല് ഇസ്രയേല്‍ വനിതാ സൈനികരെ ഹമാസ് മോചിപ്പിച്ചിരുന്നു. കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി അല്‍ ബാഗ് എന്നിവരെയാണ് മോചിപ്പിച്ചത്. 200 ഓളം പലസ്തീനിയൻ തടവുകാരെ ഇസ്രയേലും വിട്ടയച്ചിരുന്നു. മോചിതരായ 200 പലസ്തീനികളിൽ 120 പേർ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞവരാണ്. യുഎസ്, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് വെടിനിർത്തൽ കരാറിന് ധാരണയായത്. ആറാഴ്ചത്തേക്കാണ് പ്രാഥമിക വെടിനിർത്തൽ.