ഗാസയിൽ ആശ്വാസം, ആറാഴ്ചത്തേയ്ക്ക് വെടിനി‍ർത്തൽ;

ദോഹ:
ഇസ്രയേൽ സൈന്യം പിൻമാറും
ഔദ്യോഗിക പ്രഖ്യാപനം ഉടൻ
പതിനഞ്ച് മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ​ഗാസയിൽ വെടിനിർത്തലിന് ധാരണം. വെടിനിർത്തൽ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ആറാഴ്ചത്തേയ്ക്ക് വെടിനിർത്താനാണ് ധാരണയായിരിക്കുന്നത്. ദോഹയിൽ നടന്ന മധ്യസ്ഥ ചർച്ച ഫലം കാണുകയായിരുന്നു. വെടിനിർത്തൽ കരാർ ഇസ്രയേലും ഹമാസും അം​ഗീകരിച്ചു. ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറും. ഗാസയിൽ ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും മോചനത്തിനും ധാരണയായിട്ടുണ്ടെന്നാണ് വിവരം. 94 ഇസ്രയേലി തടവുകാരാണ് ഹമാസിന്റെ തടങ്കലിലുള്ളത്.ബന്ദികളാക്കിയവരെ ഹമാസ് ഘട്ടം ഘട്ടമായി മോചിപ്പിക്കും.100 പലസ്തീനി തടവുകാരെ ഇസ്രയേൽ കൈമാറും.

തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിൽ ആഹ്ലാദപ്രകടനം നടത്തിയ വലിയ ജനക്കൂട്ടം തെരുവിലിറങ്ങി. ആഘോഷപ്രകടനം നടത്തി. ഖത്തറും അമേരിക്കയും ഈജിപ്തുമാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച നിബന്ധനകൾ പ്രകാരം യുഎൻ രക്ഷാസമിതി അംഗീകരിച്ച വെടിനിർത്തൽ കരാർ മൂന്ന് ഘട്ടമായാണു നടപ്പിലാക്കുക..

ഏകദേശം 100 ബന്ദികൾ ഗാസയിലുണ്ട്. ബന്ദികളിൽ മൂന്നിലൊന്നെങ്കിലും മരിച്ചതായി ഇസ്രായേൽ സൈന്യം കണക്കാക്കുന്നു. ഇസ്രായേൽ തടവിലാക്കിയ നൂറുകണക്കിന് പലസ്തീൻ സ്ത്രീകൾക്കും കുട്ടികൾക്കും പകരമായി 33 സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും പരിക്കേറ്റ സിവിലിയന്മാരെയും മോചിപ്പിക്കുന്നതോടെയാണ് മൂന്ന് ഘട്ടങ്ങളുള്ള കരാർ ആരംഭിക്കുന്നത്.

മൂന്ന് ഘട്ടങ്ങളാണ് കരട് വെടിനിർത്തൽ കരാ‍ർ വിഭാവനം ചെയ്തിരിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കരാർ പ്രാബല്യത്തിൽ വരുന്ന ആദ്യത്തെ ആറാഴ്ച കാലയളവിനുള്ളിൽ സ്ത്രീകൾ, കുട്ടികൾ, മുതിർന്നവർ, മുറിവേറ്റവർ എന്നിവരുൾപ്പെടെ 33 ബന്ദികളെ ​ഗാസയിൽ നിന്നും മോചിപ്പിക്കും. ഇസ്രയേൽ തടവിലാക്കിയ നൂറുകണക്കിന് പലസ്തീൻ സ്ത്രീകൾക്കും കുട്ടികളെയും പകരമായി വിട്ടയയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *