പലസ്തീനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍ സൈന്യം. ഗാസ മുനമ്ബിലെ കടുത്ത ആക്രമണത്തില്‍ 77 പലസ്തീനുകാരാണ് കൊല്ലപ്പെട്ടത്.ഗാസയിലെ സ്കൂളിലും ഇസ്രായേല്‍ ബോംബിട്ടു. ഇവിടെ അഭയം തേടിയ നിരവധി പേര് മരിച്ചിട്ടുണ്ട്. അടുത്തിടെയുണ്ടായ ഏറ്റവും കടുത്ത ആക്രമണങ്ങളിലൊന്നാണിത്.ഇസ്രായേല്‍ നടത്തുന്ന പ്രത്യാക്രമണങ്ങള്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് വിപരീത ഫലമുണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം ഹമാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഖത്തറിലെ ദോഹയില്‍ വീണ്ടും സമാധാന ചര്‍ച്ചകള്‍ നടക്കാനിരിക്കുകയാണ്. ഇതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. അബ്ബാസാന് ടൗണില്‍ ഇസ്രായേല്‍ അല്‍-അവദാ സ്കൂളിലാണ് ബോംബിട്ടത്