ഗാസയിലെ കുഞ്ഞുങ്ങളെ ബോംബിട്ട് കൊല്ലുന്നത് യുദ്ധമല്ല ക്രൂരതയാണെന്ന് ഫ്രാൻസിസ് മാർപാപ്പ. തന്നെ ഏറെ വേദനിപ്പിക്കുന്ന കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ ഏഴ് കുട്ടികള്‍ കൊല്ലപ്പെട്ടെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം. അതേ സമയം, മാർപാപ്പയുടെ പരാമർശം നിരാശാജനകമാണെന്നും ഇരട്ടത്താപ്പാണെന്നും ഇസ്രയേല്‍ വിമർശിച്ചു.
ശരിയായ വസ്‌തുതകള്‍ പരിശോധിക്കാതെയാണ് മാർപാപ്പ ഇത്തരം പരാമർശങ്ങള്‍ നടത്തിയതെന്നും ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇന്നലെ മാത്രം 32 പേരാണ് ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ കൊല്ലപ്പെട്ടത്. ഗാസയിലെ ആകെ മരണം 45,250 കടന്നു.