ഗാലഗര്‍ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് പോകാൻ സമ്മതിച്ചു

അത്ലറ്റിക്കോ മാഡ്രിഡ് ചെല്‍സിയുടെ യുവതാരം കോണർ ഗാല്ലഹറിനെ സൈൻ ചെയ്യുന്നു. നീണ്ട ചർച്ചകള്‍ക്ക് ഒടുവിലാണ് താരത്തിന്റെ ട്രാൻസ്ഫർ നടക്കുന്നത്.

ഗാലഗറിന് ചെല്‍സി പുതിയ കരാർ ഓഫർ നല്‍കിയിരുന്നു എങ്കിലും താരം ആ കരാർ അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ താരം അത്ലറ്റിക്കോ മാഡ്രിഡില്‍ പോകാൻ സമ്മതിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 40 മില്യണ്‍ ആണ് ചെല്‍സിക്ക് ട്രാൻസ്ഫർ തുകയായി ലഭിക്കുക.

ഗാലഹർ തൻ്റെ കരാറിൻ്റെ അവസാന 12 മാസത്തില്‍ ആണ് ഇപ്പോള്‍ ഉള്ളത്. കഴിഞ്ഞ സീസണില്‍ പ്രീമിയർ ലീഗില്‍ 37 മത്സരങ്ങള്‍ കളിച്ച 24കാരൻ 5 ഗോളും 7 അസിസ്റ്റും സംഭാവന ചെയ്തിരുന്നു. 2008 മുതല്‍ ചെല്‍സിക്ക് ഒപ്പം ഉള്ള താരമാണ് ഗാലഹർ. അത്ലറ്റിക്കോ മാഡ്രിഡില്‍ താരം 2029 വരെയുള്ള കരാർ ഒപ്പുവെക്കും. ചെല്‍സി ആരാധകർക്ക് അത്ര സന്തോഷമുള്ള വാർത്ത ആകില്ല ഗാലഹറിന്റെ ക്ലബ് മാറ്റം.

Leave a Reply

Your email address will not be published. Required fields are marked *