ഗര്‍ഭിണിയായ യുവതിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി; ഭര്‍തൃമാതാവ് ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍

പാക്കിസ്ഥാനില്‍ ഭർതൃമാതാവും മൂന്നുപേരും ചേർന്ന് ഗർഭിണിയായ യുവതിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി അഴുക്കുചാലില്‍ എറിഞ്ഞു.

പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ട് ജില്ലയിലെ ദസ്കയില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. (Murder case)

സംഭവത്തില്‍ യുവതിയുടെ ഭർതൃമാതാവ് സുഗ്രൻ ബീബി, മകള്‍ യാസ്മിൻ, ചെറുമകൻ ഹംസ, അകന്ന ബന്ധുവായ നവിദ് എന്നിവരുള്‍പ്പെടെ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉറങ്ങിക്കിടക്കുകയായിരുന്ന സാറയെ നാലുപേരും ചേർന്ന് തലയണ മുഖത്ത് അമർത്തിയാണ് കൊലപ്പെടുത്തിയത്. അതിനുശേഷം മുഖം കത്തിക്കുകയും മൃതദേഹം ഡസൻ കണക്കിന് കഷണങ്ങളാക്കി മുറിക്കുകയും മൂന്ന് ചാക്കുകളിലാക്കി ഒരു അഴുക്കുചാലില്‍ തള്ളുകയും ചെയ്തു. പ്രതികള്‍ കുറ്റം സമ്മതിച്ചു.

20കാരിയായ സാറ ഖാദറിനെ കഴിഞ്ഞ ആഴ്ചയാണ് കാണാതായത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് ചാക്കുകളിലായി കഷണങ്ങളാക്കിയ നിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പോലീസ് ഉദ്യോഗസ്ഥന്‍റെ മകളായ സാറയും ഖാദിർ അഹമ്മദും തമ്മില്‍ നാലുവർഷങ്ങള്‍ക്ക് മുൻപാണ് വിവാഹിതരായത്. ദമ്ബതികള്‍ക്ക് മൂന്ന് വയസുള്ള ഒരു മകനുണ്ട്. വിവാഹശേഷം സാറ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഭർത്താവിന്‍റെ അടുത്തേക്ക് പോയിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുൻപാണ് യുവതി പാക്കിസ്ഥാനിലേക്ക് മടങ്ങിയെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *