ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന് നിറം വയ്ക്കാന്‍ കുങ്കുമപ്പൂവിന് ആകുമോ? ആ ധാരണകള്‍ നീക്കാം

ഗര്‍ഭാവസ്ഥയില്‍ കുങ്കുമപ്പൂ കഴിച്ചാല്‍ കുഞ്ഞിന് നല്ല നിറം വയ്ക്കും. പണ്ടു മുതലേ കേള്‍ക്കുന്ന ഒരു കാര്യമാണിത്.

പക്ഷെ ഇതിന് തെളിവാകുന്ന ശാസ്ത്രീയ തെളിവുകളൊന്നും ഇതേ കുറിച്ച്‌ ഇല്ല എന്നതാണ് വാസ്തവം.

ഗര്‍ഭകാലത്ത് കുങ്കുമപ്പൂ കുഞ്ഞിന്റെ നിറം വയ്ക്കുന്നതിനല്ല, ഏറ്റവും ഉത്തമമായ വേറെ ചില കാര്യങ്ങള്‍ ഉണ്ട്. ഗര്‍ഭകാലത്ത് കുങ്കുമപ്പൂ കഴിക്കുന്നതിലൂടെ ഗര്‍ഭിണിക്ക് ലഭിക്കുന്ന പ്രധാനപ്പെട്ട ഗുണങ്ങള്‍

ദഹനം നന്നാക്കുന്നു

ഗര്‍ഭിണികള്‍ ഏറെ അനുഭവിക്കുന്ന പ്രശ്‌നമാണ് ദഹന പ്രശ്‌നം. ഗര്‍ഭാവസ്ഥയില്‍ വളരെ സാവധാനത്തിലാണ് ദഹനം നടക്കുന്നത്. ഇത് അവരില്‍ നിരവധി ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. എന്നാല്‍ കുങ്കുമപ്പൂവ് കഴിയ്ക്കുന്നത് കൊണ്ട് ദഹനം സുഗമമാകുന്നു. ദഹന സംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും ഇതിലൂടെ ഇല്ലാതാക്കാന്‍ സാധിയ്ക്കുന്നു.

വിശപ്പിനെ മെച്ചപ്പെടുത്തുന്നു

ഗര്‍ഭകാലത്ത് ഭക്ഷണങ്ങ കാര്യങ്ങളില്‍ അങ്ങേയറ്റം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ വിശപ്പില്ലാത്ത, ഭക്ഷണത്തോട് മടുപ്പ് തോന്നുന്ന ഒരു സ്ഥിതി ഉണ്ടായാലോ അവിടെയും കുങ്കുമപൂവ് ഉപകാരപ്രദമാണ്. അതുകൊണ്ട് തന്നെ ഗര്‍ഭകാലങ്ങളില്‍ കുങ്കുമപ്പൂ കഴിയ്ക്കുന്നത് വിശപ്പ് മെച്ചപ്പെടുത്താനും അസിഡിറ്റി കുറയ്ക്കാനും കാരണമാകുന്നു.

രക്തശുദ്ധീകരണം

രക്തശുദ്ധീകരണം എന്ന പ്രക്രിയയും കുങ്കുമപ്പൂ കഴിയ്ക്കുന്നതിന്റെ ഭാഗമായി നടക്കുന്നു. ഗര്‍ഭിണികളില്‍ രക്തശുദ്ധീകരണത്തിന് വളരെ വലിയ പങ്ക് തന്നെയാണ് ഉള്ളത്.

വൃക്കയും മൂത്രാശയവും

ഗര്‍ഭിണികളില്‍ രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ വൃക്ക കരള്‍, മൂത്രാശയം എന്നിങ്ങനെയുള്ള അവയവങ്ങള്‍ പ്രശ്നങ്ങളുണ്ടാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് കുങ്കുമപൂവ് കഴിക്കുന്നത് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിയ്ക്കപ്പെടുന്നു.

വയറുവേദന പലപ്പോവും ഗര്‍ഭത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഈ വയറുവേദനയെ ഇല്ലാതാക്കാന്‍ കുങ്കുമപ്പൂ കഴിയ്ക്കുന്നത് ഗുണം ചെയ്യും. എന്നാല്‍ അമിതമായി കുങ്കുമപ്പൂ കഴിച്ചാല്‍ അത് ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. ഇത് ഗര്‍ഭിണികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍് കൂടുതലാക്കുന്നു. മാത്രമല്ല തുടക്കത്തില്‍ ഗര്‍ഭം അലസുന്നതിലേക്ക് പോലും ഇത് നയിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ തന്നെ ഉപയോഗം പരിമിതമാക്കാന്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *