ഖത്തറിലെ ബഹുനില റെസിഡൻഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. ഞായറാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച ഉച്ചയോടെയാണ് വെസ്റ്റ് ബേയിലെ ഉമ്മു ബാബ് ടവറില്‍ തീപിടിത്തമുണ്ടായത്.
വിവരം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ സിവില്‍ ഡിഫൻസിന് കീഴിലെ സുരക്ഷാ സേനകള്‍ അടിയന്തര ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തം ഉണ്ടായ ഉടനെ തന്നെ കെട്ടിടത്തിലുള്ളവരെ ഒഴിപ്പിച്ചു. തീപിടിത്തത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തീപടർന്നു പിടിച്ചതിൻറെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു.