ക്ഷേത്രദർശനത്തിനിടെ മാല മോഷണം – നഷ്ടപെട്ടത് പതിനാറര പവനോളം പ്രതികളെ ആലുവയിൽ നിന്നും പിടികൂടി

തൃശ്ശൂർ വടക്കുനാഥ ക്ഷേത്രത്തിൽ നിന്നും പൂങ്കുന്നം സ്വദേശിയുടെ 8 പവനോളം തൂക്കം വരുന്നതും ചൂണ്ടൽ സ്വദേശിയുടെ എട്ടര പവനോളം തൂക്കം വരുന്നതുമായ മാലകൾ മോഷണം പോയ കേസിലെ പ്രതികളായ ചെന്നൈ പാളയം സ്വദേശി ശെൽവി (35), മധുരൈ എം എസ് കോളനി സ്വദേശി പാർവ്വതി (41), മധുരൈ മടക്കുളം സ്വദേശി സരസ്വതി (69), ചെന്നൈ സ്വദേശി അമ്മു (70) എന്നിവരെയാണ് സാഗോക്ക് സ്ക്വാഡിൻെറ സഹായത്തോടെ ഈസ്റ്റ് പോലീസ് പിടികൂടിയത്.

14.09.2024 15.09.2024 എന്നീ ദിവസങ്ങളിലായാണ് ആഭരണങ്ങൾ മോഷണം പോയത്. പിന്നീട് പരാതിക്കാർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഈസ്റ്റ് പോലീസ് ഇൻസ്പെ്കടർ ജിജോ എം ജെ പരാതിയിൽ കേസ് റെജിസ്റ്റർ ചെ്യത് അന്വേഷണം ആരംഭിക്കുകയും ചെ്യതു.

ഗുരുവായൂർ ഏകാദശിക്ക് നടന്ന മാല സ്നാച്ചിങ്ങ് ദൃശ്യങ്ങൾ
എ െഎ സാങ്കേതിക വിദ്യഉപയോഗിച്ച്ക്രിമിനൽ ഗ്യാലറിയിൽ
ലഭിച്ച ഫോട്ടോകൾ കാണിച്ചു കൊടുത്തതിൽ സ്ഥിരമായി അമ്പലങ്ങളിലും ബസ്സുകളിലും മോഷണം ചെയ്തു നടക്കുന്ന ശെൽവി എന്ന സ്ത്രീയുടെ ഫോട്ടോ കണ്ട് പരാതിക്കാരികൾ തിരിച്ചറിയുകയായിരുന്നു.
തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ െഎ പി എസിൻെറ നിർദ്ദേശ പ്രകാരം SAGOC ടീമംഗങ്ങളും ഈ കേസിൻെറ അന്വേഷണം പല സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു. അന്വേഷണത്തിൽ ശെൽവിയും കൂട്ടരും ആലുവായിലുണ്ടെന്ന് കണ്ടെത്തുകയും ആലുവ എളമക്കരിയിലുള്ള ലോഡ്ജിൽ നിന്നും പ്രതികളെ പിടികൂടുകയും ചെയ്തു.

സന്ധ്യ എന്നുവിളിക്കുന്ന ശെൽവിക്ക് എർണാകുളം ചേർച്ചല തൃക്കാക്കര വലപ്പാട എന്നീ പോലീസ് സ്റ്റേഷനുകളിലായി 4 ക്രിമിനൽ കേസുകളും,
പാർവ്വതിക്ക് ലക്ഷ്മി എന്ന പേരിൽ എർണാകുളം, ഉദയംപേരൂർ, വലപ്പാട് എന്നീ സ്റ്റേഷനുകളിലായി നാല് ക്രിമിനൽ കേസുകളും, ഉള്ളതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

പ്രതികളും കൂട്ടാളികളും കേരളത്തിലെ വിവിധ ഉത്സവ സമയത്ത് കൂട്ടമായി വന്ന് കേരളത്തിലെ പല സ്ഥലങ്ങളിലും താമസിച്ച് ഉത്സ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ വരുന്ന സ്ത്രീകളുടേയും കുട്ടികളുടേയും പ്രായമായവരുടേയും വിലപ്പിടിപ്പുളള വസ്തുക്കളും സ്വർണ്ണാഭരണങ്ങളും അതിവിദഗ്ദമായി മോഷണം നടത്തുകയാണ് ചെയ്യുന്നത്. മോഷണം ചെയ്ത വ സ്തുക്കൾ മിനിറ്റുകൾക്കുളിൽ കൈമാറ്റം െചയ്യുകയും പിന്നീട് അവ തമിഴ്നാട്ടിൽ കൊണ്ടു പോയി വില്പ്പന നടത്തി ആർഭാഡ ജീവിതം നയിച്ചു വരുന്നതുമാണ് ഇവരുടെ രീതി. ഇത്തരം കുറ്റകൃത്യം നടത്തുന്നതിനിടയില്ഴ പിടിക്കപ്പെട്ടാൽ പേരുകൾ മാറ്റി മാറ്റി പറഞ്ഞും അസുഖം അഭിനയിച്ചും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

അസിസ്റ്റൻറ് കമ്മീഷണർ
സലീഷ് എൻ ശങ്കരൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ

ഇൻസ്പെ്കടർ ജിജോ, സബ് ഇൻസ്പെ്കടർമാരായ ബിപിൻ നായർ, സുനിൽ, ഫീസ്റ്റോ, അസിസ്റ്റൻറ് സബ് ഇൻസ്പെ്കടർമാരായ രതിമോൾ, ദുർഗ്ഗ, എന്നിവരും പളനിസ്വാമി, അജ്മൽ, സൂരജ്, സുനീബ്, ശ്രീജിത്ത്, സ്റ്റൈനി, പ്രദീപ്, ശരത്ത്, സുഷീൽ, നിതിൻ, ജിതിൻ, അബിബിലായി എന്നിവരുമാണ് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *