ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് പുരുഷ ഭക്തരുടെ മേലെയുള്ള വസ്ത്രം നീക്കം ചെയ്യണമെന്ന്

ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് പുരുഷ ഭക്തരുടെ മേലെയുള്ള വസ്ത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ദീർഘകാല ആചാരം അവസാനിപ്പിക്കണമെന്ന് ശിവഗിരി മഠം മേധാവി സ്വാമി സച്ചിദാനന്ദ.


സംസ്ഥാനത്തെ പല ക്ഷേത്രങ്ങളിലും ഈ ആചാരം നിലവിലുണ്ടെന്നും അത് നിർത്തലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു


പുരുഷന്മാർ “പൂണൂല്‍” ധരിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ വസ്ത്രങ്ങള്‍ നീക്കം ചെയ്യുന്ന രീതി പണ്ട് കൊണ്ടുവന്നിരുന്നു.

ഈ ആചാരം ശ്രീനാരായണ ഗുരുവിൻ്റെ പ്രബോധനങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.


സന്യാസി-പരിഷ്കർത്താവുമായി ബന്ധപ്പെട്ട ചില ക്ഷേത്രങ്ങള്‍ പോലും ഇപ്പോഴും അത് പിന്തുടരുന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു


ചില ക്ഷേത്രങ്ങളില്‍ ഇതര മതസ്ഥർക്ക് പ്രവേശനമില്ല. ചില ശ്രീനാരായണീയ ക്ഷേത്രങ്ങളും ഇത് തന്നെ പിന്തുടരുന്നതായി കാണുമ്ബോള്‍ അതില്‍ എനിക്ക് വലിയ ഖേദമുണ്ട്- അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *