എല്‍വിഎംഎച്ച് ആഡംബര സാമ്രാജ്യത്തിൻ്റെ ഉടമകളായ അർനോള്‍ട്ട് കുടുംബം ഈ അടുത്ത് , പാരീസ് എഫ്‌സിയെ വാങ്ങിയിരുന്നു.രണ്ടാം നിര ലീഗ് ആയ അവരെ ഫ്രഞ്ച് ഫുട്‌ബോളിലെ ഒരു ശക്തിയായി മാറ്റുന്നതിനുള്ള ഒരു അഭിലാഷ പദ്ധതിയുടെ ഭാഗമായി ആണ് ഈ ടേക്ക് ഓവര്‍.എനർജി ഡ്രിങ്ക് ഭീമനായ റെഡ് ബുള്ളിനെ ന്യൂനപക്ഷ ഓഹരി ഉടമയായി കൊണ്ടുവരുന്നത് ഏറ്റെടുക്കലില്‍ ഉള്‍പ്പെടുന്നു.
മുൻ ലിവർപൂള്‍ മാനേജരായ ക്ലോപ്പ്, ജനുവരിയില്‍ ആഗോള ഫുട്ബോള്‍ തലവനായി റെഡ് ബുള്ളില്‍ ചേരും.
അതോടെ അദ്ദേഹത്തിനെ ഉള്‍പ്പെടുത്തി കൊണ്ട് തങ്ങളുടെ ഈ പാരിസ് എഫ്സി ക്ലബിനെ മുന്‍ നിരയിലോട്ട് കൊണ്ട് വരുന്നതിന് വേണ്ടിയുള്ള തങ്ങളുടെ പദ്ധതി കോടീശ്വരനായ ബെർണാഡ് അർനോള്‍ട്ടിൻ്റെ മകൻ അൻ്റോയിൻ അർനോള്‍ട്ട് വെളിപ്പെടുത്തി.അര്‍നോള്‍ട്ട് ഫാമിലിയുടെ ഹോള്‍ഡിംഗ് കമ്ബനിയായ അഗാഷെ ക്ലബില്‍ 52% ഓഹരികള്‍ ഏറ്റെടുക്കും, റെഡ് ബുളിന് 11% ഓഹരിയുണ്ടാകും. പാരീസ് എഫ്‌സിയുടെ ബോർഡില്‍ അഗാഷെയെ പ്രതിനിധീകരിക്കും. പാരീസില്‍ ലോകത്തിലെ ഏറ്റവും മികച്ച ഫൂട്ബോള്‍ താരങ്ങള്‍ ഉണ്ട് എന്നും അതിനാല്‍ അവരെ തങ്ങളുടെ ക്ലബ് വഴി ലോകത്തോട് അറിയിയ്ക്കുന്നതും തങ്ങളുടെ പദ്ധതിയില്‍ ഉള്‍പ്പെടുന്നു എന്നും അര്‍നോള്‍ട്ട് പറഞ്ഞു.