അത്ലറ്റിക്കോ മാഡ്രിശിന്റെ പരിക്കിന്റെ ലിസ്റ്റ് കൂടുന്നു. കാല്‍മുട്ടിനും കണങ്കാലിനും പരിക്കേറ്റതിനെത്തുടർന്ന് ഡിഫൻഡർ ക്ലെമൻ്റ് ലെങ്‌ലെറ്റ് ഒരു മാസത്തോളം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കും എന്ന് ക്ലബ് അറിയിച്ചു.
ലില്ലെക്കെതിരായ ചാമ്ബ്യൻസ് ലീഗ് മത്സരത്തിന് മുമ്ബാണ് അത്‌ലറ്റിക്കോ മാഡ്രിഡിന് ഈ തിരിച്ചടി.
ബാഴ്‌സലോണയില്‍ നിന്ന് ലോണില്‍ അത്‌ലറ്റിക്കോയില്‍ ചേർന്ന ലെങ്‌ലെറ്റ്, ലെഗാനെസിനെതിരായ അവരുടെ 3-1 വിജയത്തില്‍ സഹതാരം ആക്‌സല്‍ വിറ്റ്‌സലുമായി കൂട്ടിയിടിച്ച് ആണ് പരിക്കേറ്റത്.
ലെങ്‌ലെറ്റിന് “ഇടത് കാല്‍മുട്ടിലെ ആന്തരിക ലിഗമെൻ്റില്‍ ഗ്രേഡ് 1 ട്വിസ്റ്റും ഇടത് കണങ്കാല്‍ ലിഗമെൻ്റില്‍ ഗ്രേഡ് 1-2 ട്വിസ്റ്റും” ഉണ്ടെന്ന് ക്ലബ് സ്ഥിരീകരിച്ചു. സെസാർ ആസ്പിലിക്യൂറ്റ, റോബിൻ ലെ നോർമണ്ട് എന്നിവരെപ്പോലുള്ള കളിക്കാർ ലഭ്യമല്ലാത്തതിനാല്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഇതിനകം തന്നെ പ്രതിരോധ പ്രതിസന്ധിയില്‍ മല്ലിടുന്ന സമയത്താണ് പുതിയ പരിക്ക് വരുന്നത്.