ക്രിസ്തുമസ് ഒക്കെ അല്ലെ, കിടിലൻ കേക്ക് തയ്യാറാക്കിയാലോ?

റഞ്ഞ് പറഞ്ഞ് ക്രിസ്തുമസ് ഇങ്ങ് അടുത്തെത്തി കഴിഞ്ഞു. ഈ ക്രിസ്തുമസിന് എന്ത് തരം കേക്ക് ആണ് നിങ്ങള്‍ പരീക്ഷിക്കാൻ പോകുന്നത്.

ഒരു കിടിലൻ കേക്കിന്റെ റെസിപ്പി പറഞ്ഞു തരട്ടെ. ഇതൊന്ന് തയ്യാറാക്കി നോക്കിക്കോളൂ. എല്ലാവർക്കും ഇഷ്ടപ്പെടും.

വേണ്ട ചേരുവകള്‍

ചോക്ലേറ്റ് മിശ്രിതത്തിന്:

പാല്‍ – 1 കപ്പ്
വെണ്ണ – 80 ഗ്രാം
കൊക്കോ പൗഡർ – 1 ടീസ്പൂണ്‍
പഞ്ചസാര – ½ കപ്പ്

കാരമല്‍ സിറപ്പിനായി:

പഞ്ചസാര – ¼ കപ്പ്
വെള്ളം – 2 ടേബിള്‍സ്പൂണ്‍
ചൂടുവെള്ളം – ¼ കപ്പ്

മറ്റു ചേരുവകള്‍:

മുട്ട – 3 എണ്ണം
വാനില എസ്സൻസ് – 1 ടീസ്പൂണ്‍
മൈദ – 2 കപ്പ്
ബേക്കിംഗ് പൗഡർ – 2 ടീസ്പൂണ്‍
ഉപ്പ് – ¼ ടീസ്പൂണ്‍
കറുവപ്പട്ട പൊടിച്ചത് – ½ ടീസ്പൂണ്‍
ഗ്രാമ്ബൂ പൊടിച്ചത് – ¼ ടീസ്പൂണ്‍
മുന്തിരി വൈൻ – 1 ടേബിള്‍സ്പൂണ്‍
ഈന്തപ്പഴം അരിഞ്ഞത് – 100 ഗ്രാം
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് – 100 ഗ്രാം
ക്യാൻഡിഡ് ജിഞ്ചർ – ½ ടീസ്പൂണ്‍
കശുവണ്ടി നുറുക്കിയത് – 30 ഗ്രാം
മൈദ – 2 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു സോസ്പാനില്‍ പാല്‍, വെണ്ണ, കൊക്കോ പൗഡർ, പഞ്ചസാര എന്നിവ ചേർത്ത് എല്ലാം ഒന്നു യോജിക്കുന്നത് വരെ ചൂടാക്കുക. ശേഷം അത് കുറച്ചൊന്നു തണുക്കാനായി മാറ്റി വയ്ക്കുക. ഇനി ഒരു പാനില്‍ പഞ്ചസാരയും വെള്ളവും ചേർത്ത് ഒന്ന് ഉരുക്കി എടുക്കുക. കാരമലിന്റെ കളർ ആയി കഴിഞ്ഞാല്‍ ചൂട് വെള്ളമൊഴിച്ചു ഒന്നുകൂടി ഒന്ന് ഉരുക്കിയ ശേഷം ഇറക്കി വയ്ക്കാം. ഇനി ഇത് നന്നായി തണുക്കാൻ ആയിട്ട് മാറ്റിവയ്ക്കാം. അടുത്തതായി ചോക്ലേറ്റ് മിശ്രിതം ഒരു ബൗളിലേക്ക് ഒഴിക്കാം. ഇതിലേക്ക് മുട്ട ചേർത്ത് നന്നായൊന്നു യോജിപ്പിക്കാം. ശേഷം എസ്സൻസും കാരമലും കൂടി ചേർത്തു കൊടുക്കാം.

എല്ലാം ഒന്ന് യോജിച്ചു കഴിഞ്ഞാല്‍ അതിലേക്ക് മൈദ, ബേക്കിംഗ് പൗഡർ, ഉപ്പ് എന്നിവ അരിച്ചു ചേർക്കാം. പിന്നീട് പട്ട പൊടിച്ചതും ഗ്രാമ്ബു പൊടിച്ചതും കൂടി ചേർത്തു കൊടുത്ത ശേഷം നന്നായി ഇളക്കി യോജിപ്പിച്ച്‌ എടുക്കാം. ശേഷം ഇതിലേക്ക് മുന്തിരിവൈൻ ചേർത്തു കൊടുക്കാം. ഇനി മറ്റൊരു ബൗളില്‍ ഈന്തപ്പഴം അരിഞ്ഞതും ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും ക്യാൻഡിഡ് ജിഞ്ചറും കശുവണ്ടി നുറുക്കിയതും മൈദ പൊടിയും ചേർത്ത് ചെറുതായൊന്നു ഇളക്കിയെടുക്കാം. ഇനി ഇത് ബാറ്ററിലേക്ക് ചേർത്ത് മിക്സ് ചെയ്ത് എടുക്കാം.

അടുത്തതായി വെണ്ണ തടവി ബട്ടർ പേപ്പർ ഇട്ടുവച്ച 7 ഇഞ്ചിന്റെ ബേക്കിംഗ് ടിന്നിലേക്ക് ബാറ്റർ ഒഴിച്ചു കൊടുക്കാം. ഇത് 150 ഡിഗ്രി ചൂടില്‍ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്ത ഒരു ഓവനില്‍ ഒരു മണിക്കൂർ നേരം ബേക്ക് ചെയ്തെടുക്കാം. കേക്ക് ചെറുതായൊന്നു തണുത്തു കഴിഞ്ഞാല്‍ ടിന്നില്‍ നിന്ന് എടുത്തു ബട്ടർ പേപ്പർ എല്ലാം എടുത്ത് മാറ്റാം. ഇനി കേക്ക് നന്നായി തണുത്തശേഷം മുകളിലുള്ള ക്രസ്റ്റ് മുറിച്ചുകളഞ്ഞു 2 ലയർ ആയി കട്ട് ചെയ്ത് എടുക്കാം. ഒന്നാമത്തെ ലയറിനു മുകളില്‍ മുന്തിരി വൈൻ ബ്രഷ് ചെയ്തു കൊടുത്തശേഷം ക്രീം ചീസ് ഫ്രോസ്റ്റിങ് ഇട്ടുകൊടുക്കാം. ഇതിനു മുകളില്‍ അടുത്ത ലയർ വച്ചതിനു ശേഷം വീണ്ടും വൈൻ ബ്രഷ് ചെയ്തു ഫ്രോസ്റ്റിങ് പൈപ്പ് ചെയ്തു കൊടുക്കാം. ഇനി ചെറി വെച്ച്‌ അലങ്കരിക്കാം. ഇതോടെ കിടിലൻ റൂഹിയില്‍ ചോക്ലേറ്റ് ക്യാരറ്റ് ആൻഡ് ഡേറ്റ്സ് കേക്ക് തയ്യാറായിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *