കോഴിക്കോട് മുതലക്കുളത്ത് തീപിടിത്തത്തില്‍ രണ്ട് കടകള്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
തീപ്പിടിത്തത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകട സമയത്ത് രണ്ടു പേരായിരുന്നു കടയില്‍ ഉണ്ടായിരുന്നത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. മുതലക്കുളത്ത് ടി ബി എസ് വ്യാപാര സമുച്ചയത്തിന് സമീപത്തെ ചായക്കടയിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. തുടര്‍ന്ന് മറ്റ് മൂന്ന് കടകളിലേക്ക് തീപ്പടര്‍ന്നു.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിയതാണ് തീപ്പിടിത്തതിന് കാരണമെന്നാണ് സൂചന. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.