പിന്നിലെ ടയർ പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ പിക്കപ്പ് വാനില്‍ നിന്നും ഡ്രൈവർക്കും ക്ലീനർക്കും അത്ഭുതകരമായ രക്ഷ.
കോഴിക്കോട് ഈങ്ങാപ്പുഴക്ക് സമീപം ലോക്കരയില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. പച്ചക്കറിയുമായി വരികയായിരുന്ന വാഹനത്തിന്റെ പിറകിലെ ടയർ പൊട്ടിയാണ് അപകടമുണ്ടായത്. വാഹനം റോഡിലേക്ക് മറിഞ്ഞു. സുല്‍ത്താൻ ബത്തേരി ബീനാച്ചി സ്വദേശികളായ ഡ്രൈവറും, ക്ലീനറും പരുക്കേല്‍ക്കാതെ അല്‍ഭുതകരമായി രക്ഷപ്പെട്ടു.