കോഴിക്കോട്: വടകര അഴിയൂർ പഞ്ചായത്തില്‍ നാളെ ഹർത്താല്‍. സർവകക്ഷി പ്രതിനിധികളാണ് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹർത്താലിന് ആഹ്വാനം ചെയ്തത്.ദേശീയപാതയില്‍ കുഞ്ഞിപ്പള്ളി ടൗണില്‍ സഞ്ചാര സ്വാതന്ത്യം നിഷേധിക്കുന്ന ദേശീയപാത അതോറിറ്റിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഹർത്താല്‍. രാഷ്ട്രീയ പാർട്ടികള്‍, വ്യാപാരി സംഘടനകള്‍, മഹല്‍ കോ ഓഡിനേഷൻ കമ്മിറ്റി, തുടങ്ങിയവരെല്ലാം ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു. കുഞ്ഞിപ്പള്ളി ടൗണില്‍ അടിപ്പാത സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താലിലേക്ക് പോകുന്നത്, കൂടാതെ, ഇതിനോട് അനുബന്ധിച്ച് കുഞ്ഞിപ്പള്ളി ടൗണില്‍ ബഹുജന റാലി നടത്തും. ഇന്ന് പ്രദേശത്ത് ദേശീയപാതാ നിർമ്മാണം തടഞ്ഞ നാട്ടുകാരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കിയതിനു പിന്നാലെ ചേർന്ന യോഗത്തിലാണ് സർവ്വകക്ഷി പ്രതിനിധികള്‍ ഹർത്താലിന് ആഹ്വാനം ചെയ്തത്.