അഡീഷണല്‍ ജില്ലാ ജഡ്ജിക്ക് സസ്പെൻഷൻ. കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിലാണ് നടപടി.
കോഴിക്കോട് അഡീഷണല്‍ ജില്ലാ ജഡ്ജിയെയാണ് സസ്പെന്‍റു ചെയ്തത്. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് നടപടിയെടുത്തത്. ഹൈക്കോടതി ചീഫ് ജസ്റ്റീസിന്‍റെ അധ്യക്ഷതയില്‍ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.
ജഡ്ജിയുടെ ചേംബറില്‍ നടന്ന സംഭവം ജുഡീഷ്യറിയുടെ സല്‍പേരിന് കളങ്കമാണെന്ന് യോഗം വിലയിരുത്തി. കോടതിയിലെ ഓഫീസ് അസിസ്റ്റന്‍റിനോട് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയതായാണ് പരാതി. നേരത്തെ നടപടിയുടെ ഭാഗമായി ജഡ്ജിയെ വടകരയിലേക്ക് സ്ഥലം മാറ്റിയിരുന്നു.