ഹൈദരാബാദില്‍ വിദ്യാർഥിനികളുടെ ശുചിമുറിയില്‍ ഒളി കാമറ. മെഡ്ചലിലുള്ള സി.എം.ആർ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം.
പിന്നാലെ സംഭവത്തില്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് വിദ്യാർഥിനികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ മൂന്ന് മാസത്തോളമായി നിരവധി വിദ്യാർഥികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തിയെന്നാണ് ആരോപണം. ഹോസ്റ്റലിലെ അടുക്കള ജോലിക്കാരനാകാം ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും വിദ്യാർഥിനികള്‍ പൊലീസിനോട് പറഞ്ഞു.
ബാത്‌റൂമില്‍ നിന്ന് ഒരു വിദ്യാർഥിനിക്ക് ഫോണ്‍ ലഭിച്ചതാണ് സംഭവം പുറത്തറിയാൻ കാരണം. മൂന്ന് മാസമായി കുളിമുറിയില്‍ നിന്ന് ചിത്രീകരിച്ച 300ഓളം സ്വകാര്യ വിഡിയോകള്‍ ഫോണില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം സംഭവം അടിച്ചമർത്താൻ കോളേജ് അധികൃതർ ശ്രമിച്ചുവെന്നും. വിദ്യാർഥിനികളുടെ മൊബൈല്‍ സിഗ്നല്‍ തടസ്സപ്പെടുത്തിയെന്നും വിദ്യാര്‍ഥികളുടെ അനൗദ്യോഗിക ഇൻസ്റ്റാഗ്രാം പേജില്‍ പറയുന്നു. ഇൻസ്റ്റാഗ്രാം പേജില്‍ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെയാണ് കോളേജില്‍ പ്രതിഷേധം