കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാൻഡിനു മുന്നില്‍ തടി കയറ്റിവന്ന ലോറി മറിഞ്ഞു. ആലുവ-മൂന്നാർ റൂട്ടിലാണ് അപകടം.
സംഭവത്തില്‍ ആർക്കും പരിക്കില്ല. വാഹനം റോഡില്‍നിന്നു മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഹൈറേഞ്ച് ഭാഗത്തുനിന്ന് യൂക്കാലിയുടെ തടി കയറ്റിവന്ന വലിയ ലോറി ബസ് സ്റ്റാന്‍ഡിനു സമീപം മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് പാതയില്‍ ഗതാഗതം തടസപ്പെട്ടു.
ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി ലോറി റോഡില്‍നിന്നു മാറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്. മറിഞ്ഞ ലോറിയിലെ തടികള്‍ മറ്റൊരു ലോറിയിലേക്ക് കയറ്റി ക്രെയിൻ ഉപയോഗിച്ച് വാഹനം മാറ്റാനുള്ള ശ്രമം നടന്നുവരികയാണ്.