കോട്ടയം നഗരസഭയില്‍ നിന്ന് പെൻഷൻ തുകയില്‍ തിരിമറി നടത്തി മൂന്നു കോടി രൂപയുമായി ജീവനക്കാരൻ മുങ്ങിയ കേസ് അന്വേഷിക്കാൻ വിജിലൻസ് എത്തുന്നു.
അന്വേഷണം വിജിലൻസിന് കൈമാറി. ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് വ്യാഴാഴ്ച ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചു.
നിലവില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സാജു വർഗീസാണ് കേസ് അന്വേഷിച്ചിരുന്നത്. കോട്ടയം നഗരസഭയിലെ ജീവനക്കാരൻ അഖില്‍ സി.വർഗീസാണ് ജീവനക്കാരുടെ പെൻഷൻതുകയില് തിരിമറി നടത്തി കോടികള്‍ തട്ടിയെടുത്തത്. സംഭവം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പോലീസിനു പിടികൂടാൻ സാധിച്ചിട്ടില്ല.
പ്രതിയുടെ മരിച്ചുപോയ അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് നഗരസഭയിലെ പെൻഷൻ
തുക മാറ്റിയിരുന്നത്. പ്രതി ഒളിവിലാണ്