‘കോടതി പറഞ്ഞത് ചെയ്യാനാവില്ലേ.

കൊച്ചി
മലപ്പുറത്ത് ആനയിടഞ്ഞ സംഭവത്തിൽ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാത്തതിൽ വിമർശനം
നാട്ടാനകളുടെ സര്‍വേ ഒരു മാസത്തിനകം പൂര്‍ത്തിയാക്കി നൽകണമെന്ന നിര്‍ദ്ദേശവും ഹൈക്കോടതി നൽകി.

മലപ്പുറം പുതിയങ്ങാടിയില്‍ ആനയിടഞ്ഞ സംഭവത്തിൽ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാത്തതിന് ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. കോടതി പറഞ്ഞ കാര്യം ചെയ്യാനാവില്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ല. ദുരന്തം ഉണ്ടായ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് നല്‍കാതിരിക്കുന്നത് അംഗീകരിക്കാനാവില്ല. നാട്ടാനകളുടെ സര്‍വേ ഒരു മാസത്തിനകം പൂര്‍ത്തിയാക്കി നൽകണമെന്ന നിര്‍ദ്ദേശവും ഹൈക്കോടതി നൽകി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഹൈക്കോടതി നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മലപ്പുറത്ത് നേർച്ചയുടെ സമാപനദിവസം രാത്രി 12.30 നാണ് ആനയിടഞ്ഞത്. തുടർന്ന് മുൻപിലുണ്ടായിരുന്ന കൃഷ്ണൻകുട്ടിയെ തുമ്പിക്കൈ കൊണ്ട് തൂക്കിയെറിയുകയായിരുന്നു. ആന ഇടഞ്ഞുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മദം ഇളകി ഇടഞ്ഞ ആന തൂക്കിയെറിഞ്ഞ കൃഷ്ണൻകുട്ടി ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *