ഹെല്ലസ് വെറോണയുടെ താരം ഹുവാൻ കാബലിനെ യുവന്റസ് സ്വന്തമാക്കുന്നു. ബോണസ് ഉള്‍പ്പെടെ 12 മില്യണ്‍ ആകും താരത്തിനായുള്ള ട്രാൻസ്ഫർ ഫീ.
കാബലിനായി ഇന്റർ മിലാനും രംഗത്ത് ഉണ്ടായിരുന്നു. ഈ ആഴ്ച യുവതാരം ടൂറിനില്‍ എത്തി മെഡിക്കല്‍ പൂർത്തിയാക്കും.
ഡിഫൻഡർ അഞ്ച് വർഷത്തെ കരാർ യുവന്റസില്‍ ഒപ്പിടും. കൊളംബിയൻ താരം 2022 മുതല്‍ ഹെല്ലസ് വെറോണയില്‍ ഉണ്ട്. അതിനു മുമ്ബ് അത്ലറ്റിക് നാഷണലിനായായിരുന്നു താരം കളിച്ചിരുന്നത്. കൊളംബിയയുടെ യുവ ടീമുകള്‍ക്ക് ആയും താരം കളിച്ചിട്ടുണ്ട്.