കഞ്ചാവുമായി കൊലക്കേസ് പ്രതി അറസ്റ്റില്‍. ബാലരാമപുരം സ്വദേശി അക്ഷയ്യാണ് പിടിയിലായത്. 6.5 കിലോ കഞ്ചാവുമായി ആനയറ കിംസ് ഹോസ്പിറ്റലിനു സമീപത്ത് നിന്ന് ഇന്നലെ വൈകിട്ടാണ് പിടിയിലായത്.
പാലക്കാട്ടെ ഒരു കൊലപാതക കേസിലെ അഞ്ചാം പ്രതിയാണ് ഇയാള്‍. ഇതിന് മൂന്ന് മാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ട് ജാമ്യത്തില്‍ ഇറങ്ങിയതാണ്. തലസ്ഥാനത്തെ വലിയ ലഹരി വില്പനയുടെ കണ്ണിയാണ് അറസ്റിലായ പ്രതി. നെയ്യാറ്റിൻകര കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയയുടെ ഭാഗമാണിതെന്ന് സ്പെഷ്യല്‍ സ്ക്വാഡ് പറഞ്ഞു.
പിടികൂടിയ സ്ഥലത്തുള്ള പറമ്ബില്‍ സ്ഥിരമായി കഞ്ചാവ്,സിന്തറ്റിക്ക് ലഹരി വില്പന നടക്കുന്നുണ്ടെന്ന് പ്രതി മൊഴി നല്‍കി.രാത്രി 10മണി കഴിഞ്ഞ് ലോറിയില്‍ ലഹരി വസ്തു പറമ്ബില്‍ എത്തിക്കും.തുടർന്ന് കാറുകളിലായി പല സംഘം വന്ന് കൊണ്ടു പോകും.15മിനുട്ട് കൊണ്ട് വില്പന അവസാനിക്കും.മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ആരംഭിച്ചു.