കൊലക്കേസ് പ്രതിയെയും സുഹൃത്തിനേയും എം ഡി എം എയുമായി പിടികൂടി. അറസ്റ്റിലായത് മഞ്ചേരി സ്വദേശി ഷംസീർ, കോഴിക്കോട് സ്വദേശി ഷംനാദ് എന്നിവരാണ്.മഞ്ചേരി നഗരസഭാംഗമായിരുന്ന തലാപ്പില്‍ അബ്ദുല്‍ ജലീലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ഷംസീർ. ഇവരെ അറസ്റ്റ് ചെയ്തത് മഞ്ചേരി ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ജസ്റ്റിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്. 36 ഗ്രാം എം.ഡി.എം.എ.യും, 1.2 ലക്ഷം രൂപയും, ഇലക്‌ട്രോണിക് ത്രാസുകളും ഇവരില്‍ നിന്നും പിടിച്ചെടുക്കുകയുണ്ടായി. ഇതോടൊപ്പം, ലഹരിക്കടത്തിനായുപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പ്രതികള്‍ പിടിയിലായത് കച്ചേരിപ്പടിയില്‍ വെച്ചാണ്. ഇരുവരും പോലീസിനെ കണ്ടതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാല്‍, പോലീസ് ഇവരെ പിന്തുടരുകയും പിടികൂടുകയും ചെയ്തു.