കൊറിയർ സ്ഥാപനത്തിലെ പാഴ്സലിൽ നാല് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യ പ്രതിയെ മുംബൈയിൽ നിന്നും പിടികൂടി

കൊക്കാലയിലുള്ള കൊറിയർ സ്ഥാപനത്തിൽ വന്ന രണ്ട് പാഴ്സലുകളിൽ കഞ്ചാവെന്നു സംശയം തോന്നി പോലീസിനെ അറിയിക്കുകയും പാഴ്സൽ പരിശോധിച്ചതിൽ 4.168 കി.ഗ്രാം തൂക്കമുള്ള
കഞ്ചാവ് കണ്ടെത്തുകയും ചെയ്ത കേസിലെ മുഖ്യ പ്രതിയായ കൊറിയർ ദാദ എന്നു വിളിക്കുന്ന യോഗേഷ് ഗണപത് റാങ്കഡേ (31) എന്നയാളെയാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ െഎ പി എസ് ൻെറ നേതൃത്വത്തിലുള്ള തൃശൂർ സിറ്റി ഡാൻസാഫ് സംഘവും തൃശൂർ ഈസ്റ്റ് പോലീസും ചേർന്ന് മുംബൈയിൽ നിന്ന് പിടികൂടിയത്.

18.10.2024 തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊക്കാലെയിലുള്ള കൊറിയർ സ്ഥാപനത്തിൽ രണ്ട് പാഴ്സലുകൾ വന്നിട്ടുണ്ടെന്നും, അതിൽ കഞ്ചാവ് ആണെന്ന് സംശയം ഉണ്ട് എന്നും വിവരം ലഭിക്കുകയായിരുന്നു. ഉടൻതന്നെ സ്ഥലത്ത് പോലീസ് എത്തി പരിശോധിച്ചതിമാണ് നാല് കിലോയിലധികമുള്ളകഞ്ചാവ് കണ്ടെടുത്തത്. . തുടർന്നുള്ള അന്വേഷണത്തിൽ ഈ കേസിലെ മറ്റൊരു പ്രതിയായ നെടുപുഴ സ്വദേശി വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ രാജ്യത്തിൻെറ വിവിധ സംസ്ഥാനങ്ങളിലേക്ക് കൊറിയർ മുഖന കഞ്ചാവ് കടത്തുന്ന സംഘത്തിെകുറിച്ച് വിവരം ലഭിക്കുകയായിരുന്നു.

സാമൂഹ്യമാധ്യമങ്ങളിലൂടെ പലരേയും പരിചയപെട്ട് കൊറിയറിലൂടെ കഞ്ചാവ് അയച്ചുകൊടുക്കുന്നതായിരുന്നു. കൊറിയർ ദാദ എന്നറിയപെടുന്ന യോഗേഷിൻെറ രീതി.

സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ.ആർ െഎ പി എസ് ൻറെ നേതൃത്വത്തിൽ തൃശ്ശൂർ ഈസ്റ്റ് സബ് ഇൻസ്പെക്ടർമാരായ ബിപിൻ പി നായർ, സുനിൽകുമാർ എൻ.ബി, തൃശ്ശൂർ സിറ്റി ഡാൻസാഫ് പോലീസ് അംഗമായ അസിസ്റ്റൻറ് സബ് ഇൻസ്പെ്കടർ ടി.വി.ജീവൻ, തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ് ഇൻസ്പെ്കടർ പ്രതീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശശിധരൻ.സി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *