കൊതുകുകടിച്ചാല്‍ കടിച്ച ഭാഗത്ത് ചോറിച്ചിലും നീറ്റലും ഉണ്ടാകാറുണ്ട്. മാത്രമല്ല ചിലരില്‍ ഇത് രൂക്ഷമായ അലര്‍ജിക് റിയാക്ഷനും കാരണമാകുന്നു.
എങ്ങനെയാണ് ഇതിനെ മറികടക്കേണ്ടത്. പഴമക്കാരുടെ രീതിയനുസരിച്ച് ഒരു സ്പൂണ്‍ ഈ കടിച്ച ഭാഗത്ത് ചൂടാക്കിവെക്കും. ഇത് കടിച്ചതിന് പിന്നാലെയുണ്ടാകുന്ന അസ്വസ്ഥതകള്‍ മാറ്റുമെന്നാണ് പറയപ്പെടുന്നത്, ചൂട് ചെല്ലുമ്ബോള്‍ കൊതുകിന്റെ ഉമിനീരിലെ ഘടകങ്ങള്‍ വിഘടിക്കുമെന്നും അതോടെ ടൊറിച്ചില്‍ നില്‍ക്കുമെന്നുമാണ് വിശ്വാസം എന്നാല്‍ ഈ രീതിയില്‍ പൊള്ളലേല്‍ക്കാനുള്ള സാഹചര്യം കൂടുതലാണ്.
എന്തുകൊണ്ട് അലര്‍ജി
കൊതുകിന്റെ ഉമിനീര് ഇമ്യൂണ്‍ സിസ്റ്റത്തെ ഉണര്‍ത്തുന്നു. ഉമിനീരിലെ ഹിസ്റ്റമിന്‍ തുടങ്ങിയ മറ്റു പ്രൊട്ടീനുകള്‍ അസ്വസ്ഥതകളുണ്ടാക്കുന്നു.
പരിഹാരങ്ങള്‍ ഇങ്ങനെയും
കടിയേറ്റ സ്ഥലത്ത് ഐസ് പാക്ക് വെക്കുക. കലാമിന്‍ ലോഷന്‍ പുരട്ടുക. കറ്റാര്‍വാഴ ജെല്ലും നല്ലതാണ്. അലര്‍ജി കൂടുതലാണെങ്കില്‍ മാത്രം കോര്‍ട്ടിക്കോ സ്റ്റിറോയ്ഡ് ക്രീമുകള്‍ പുരട്ടാം.
കൊതുകുകടിയേറ്റ ഭാഗത്ത് ചൊറിച്ചിലുണ്ടെങ്കിലും ചൊറിയാതിരിക്കുക. കാരണം ഇത് ചൊറിച്ചിലിനെയും അസ്വസ്ഥതയെയും ഇരട്ടിയാക്കാനുള്ള സാഹചര്യമുണ്ട്.
വിനാഗിരിയോ എസൈന്‍ഷ്യല്‍ ഓയിലുകളോ നിങ്ങള്‍ക്ക് പുരട്ടാം. എന്നാല്‍ അത് അലര്‍ജി വരുത്തുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.