കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷിന്‍റെ മൊഴിയെടുക്കാനുള്ള നീക്കം അന്വേഷണസംഘം തുടങ്ങി.
മൊഴിയെടുക്കുന്നതിനായി ഹാജരാകാൻ തിരൂർ സതീഷിനു പോലീസ് നിർദേശം നല്‍കി. അതേസമയം, മൊഴിയെടുക്കാൻ എത്തുന്നതില്‍ സതീഷ് അസൗകര്യം അറിയിച്ചു.
രണ്ടുദിവസത്തെ സാവകാശം വേണമെന്നാണ് സതീഷ് പോലീസിനെ അറിയിച്ചിരിക്കുന്നത്. ഇന്നു കോടതിയുടെ അനുമതി തേടിയശേഷം മൊഴിയെടുക്കുമെന്നു പോലീസ് അറിയിച്ചു.
കുഴല്‍പ്പണക്കേസില്‍ സതീഷിന്‍റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്.