കൊച്ചിയിലെ ബോള്‍ഗാട്ടി പാലസല്‍ നടന്ന അലൻ വാക്കറുടെ സംഗീത പരിപാടിയ്ക്കിടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ മോഷണം പോയ സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരാഴ്ചയിലേറെയായ തിരച്ചിലിനൊടുവില്‍ ഡല്‍ഹിയില്‍ നിന്നാണ് മൂന്ന് പ്രതികളെ കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. ഇവർ മോഷ്ടിച്ച 20ഓളം മൊബൈലുകള്‍ പൊലീസ് കണ്ടെടുത്തു. ഫോണുകളുടെ ഐഎംഇഐ നമ്ബരുകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. മോഷണം പോയ എല്ലാ മൊബൈല്‍ ഫോണുകളുടെയും ഐഎംഇഐ നമ്ബരുകള്‍ പോലീസിന്റെ കൈവശമുണ്ട്.
ഈ മാസം ആറിന് നടന്ന പരിപാടിയില്‍ 36 മൊബൈല്‍ ഫോണുകളായിരുന്നു മോഷണം പോയത്. ഇതില്‍ 21 എണ്ണം ഐ ഫോണുകളായിരുന്നു. ഇവയുടെ ലൊക്കേഷൻ മാത്രമാണ് പൊലീസിന് ലഭിച്ചിരുന്നത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണ സംഘത്തിലെ മൂന്ന് പേരെ പൊലീസ് പിടികൂടിയത്. 8 പേരടങ്ങിയ മോഷണ സംഘം പിരിപാടിയ്ക്ക് രണ്ട് സംഘങ്ങളായിതിരിഞ്ഞാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഷോയില്‍ മുൻനിരയില്‍ ഉണ്ടായിരുന്നവരുടെ ഫോണുകളാണ് മോഷണം പോയത്. 6000 രൂപയായിരുന്നു മുൻനിര ടിക്കറ്റുകളുടെ വില. മറ്റ് പ്രതികള്‍ക്കായി കൊച്ചി പൊലീസിന്റെ രണ്ട് സംഘം ഇപ്പോഴും ഡല്‍ഹിയില്‍ തുടരുകയാണ്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.