കൊച്ചി പൊന്നുരുന്നി അങ്കണവാടിയിലെ ഭക്ഷ്യ വിഷബാധയില്‍ പൊലീസ് അന്വേഷണം തുടരുന്നു. ഗൂഢാലോചന സംശയിച്ച് കൗണ്‍സിലര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം.
ഭക്ഷ്യവിഷബാധയുണ്ടായ കുട്ടികള്‍ കഴിച്ച ഉപ്പുമാവ് വാട്ടര്‍ അതോറിറ്റിയുടെ ടാങ്കില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് ഉണ്ടാക്കിയത്. ഈ വെള്ളത്തിന്റെ സാമ്ബിള്‍ പരിശോധന ഫലം നാളെ ലഭിച്ചേക്കും.
കൊച്ചി വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലെ കുഞ്ഞുങ്ങള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തെ തുടര്‍ന്ന് 12 കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും പിടിപെട്ടു. കുടിവെള്ളത്തില്‍ നിന്നാണ് രോ?ഗവ്യാപനമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. വൃത്തി ഹീനമായ ടാങ്കില്‍ നിന്ന് എടുത്ത വെള്ളമാണ് ഭക്ഷണം പാകം ചെയ്യാന്‍ വെള്ളം ഉപയോഗിച്ചതെന്ന് വ്യക്തമാണ്. തൊട്ടടുത്ത് മാലിന്യം കുമിഞ്ഞുകൂടിയ കനാലുണ്ട്.