കൊച്ചി: കൊച്ചിയിൽ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. കൊച്ചി ചക്കരപ്പറമ്പ് ദേശീയപാതയിലാണ് അപകടം. ഡ്രൈവർക്കും രണ്ട് വിദ്യാർഥികൾക്കും ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്നുള്ള കോളേജ് വിദ്യാർഥികളാണ് ബസ്സിലുണ്ടായിരുന്നത്.
പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. ബസ് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. വിദ്യാർത്ഥികൾ കോയമ്പത്തൂരിൽ നിന്ന് വർക്കലയിലേക്ക് പോവുകയായിരുന്നു. 30 വിദ്യാർഥികളായിരുന്നു ബസ്സിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗത തടസം ഉണ്ടായി. നാലാര മണിയോടെ പോലീസ് എത്തി സ് ബസ് റോഡിൽ നിന്ന് മാറ്റി. ഗതാഗതം പൂർവസ്ഥതിയിലായിട്ടുണ്ട്. പരിക്കേറ്റവർ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു