കൊങ്കണ്‍പാതയില്‍ ട്രെയിനുകള്‍ വെള്ളക്കെട്ടിനെ തുടർന്ന് വഴിതിരിച്ചുവിട്ടു.ഗോവയിലെ പെര്‍ണം തുരങ്കത്തിലെ വെള്ളച്ചോര്‍ച്ചയെത്തുടര്‍ന്നാണ് ട്രെയിനുകള്‍ വഴിതിരിച്ച് വിട്ടത് .
തിരുനല്‍വേലി- ജാംനഗര്‍ എക്‌സ്പ്രസ്, നാഗര്‍കോവില്‍- ഗാന്ധി ധാം എക്‌സ്പ്രസ്, എറണാകുളം- നിസാമുദ്ദീന്‍ എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍- ലോക്മാന്യതിലക് എക്‌സ്പ്രസ്, നിസാമുദ്ദീന്‍- എറണാകുളം എക്‌സ്പ്രസ് എന്നിവ വഴിതിരിച്ചുവിടും.
ലോക്മാന്യ തിലക്- തിരുവനന്തപുരം സെന്‍ട്രല്‍, ലോകമാന്യതിലക്- കൊച്ചുവേളി, നിസാമുദ്ദീന്‍- തിരുവനന്തപുരം സെന്‍ട്രല്‍, ഭാവ്‌നഗര്‍- കൊച്ചുവേളി, ലോകമാന്യ തിലക്- കൊച്ചുവേളി, നിസാമുദ്ദീന്‍- തിരുവനന്തപുരം സെന്‍ട്രല്‍, ഭാവ്‌നഗര്‍- കൊച്ചുവേളി, ലോകമാന്യ തിലക്- എറണാകുളം, ഇന്‍ഡോര്‍- കൊച്ചുവേളി എക്‌സ്പ്രസുകളം വഴിതിരിച്ചുവിടും. ഷൊര്‍ണൂര്‍- ഈറോഡ്- ധര്‍മവാരം- ഗുണ്ടകല്‍- റായ്ച്ചുര്‍- വാദി- സോലാപുര്‍- പൂണെ- ലോനാവാല- പന്‍വേല്‍ വഴിയാണ് തിരിച്ചുവിടുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും സര്‍വീസ് ആരംഭിക്കുന്ന തീവണ്ടികള്‍ക്കാണ് നിയന്ത്രണം.
മുംബൈ സിഎസ്‌എംടി- മഡ്ഗാവ് വന്ദേഭാരത്, മുംബൈ സി.എസ്.എം.ടി- മഡ്ഗാവ് ജനശതാബ്ദി, മുംബൈ സിഎസ്‌എംടി- മഡ്ഗാവ് മാണ്ഡോവി, മുംബൈ സിഎംഎസ്ടി- മംഗളൂരു മഡ്ഗാവ് മാണ്ഡോവി, മുംബൈ സിഎംഎസ്ടി- മംഗളൂരു എക്‌സ്പ്രസുകള്‍ റദ്ദാക്കി. മഡ്ഗാവല്‍നിന്ന് മുംബൈയിലേക്കുള്ള മണ്ഡോവി എക്‌സപ്രസ്, സാവന്ത്‌വാദി റോഡ് പാസഞ്ചര്‍, മുംബൈ സിഎസ്‌എംടി തേജസ് എക്‌സ്പ്രസ്, മുംബൈ സിഎസ്‌എംടി ജനശതാബ്ദി എക്‌സപ്രസ് എന്നീ തീവണ്ടികളും റദ്ദാക്കിയിട്ടുണ്ട്. ബുധനാഴ്ച യാത്രയാരംഭിക്കഭിക്കുന്ന സാവന്ത്‌വാദി റോഡ്- ദിവ എക്‌സ്പ്രസും സര്‍വീസ് നടത്തില്ല.
മഡ്ഗാവ്- ചണ്ഡിഗഢ്, മംഗളൂരു സെന്‍ട്രല്‍- ലോക്മാന്യ തിലക്, മംഗളൂരു- മുംബൈ എക്‌സ്പ്രസുകളും സാവന്ത്‌വാദി- മഡ്ഗാവ് പാസഞ്ചര്‍ എന്നിവയും റദ്ദാക്കി. മുംബൈ സിഎംഎസ്ടി – മഡ്ഗാവ് ജങ്ഷന്‍ കൊങ്കണ്‍ കന്യ, ലോകമാന്യതിലക്- മംഗളൂരു സെന്‍ട്രല്‍ മത്സ്യഗന്ധ എക്‌സ്പ്രസുകള്‍ സാവന്ത്‌വാദി റോഡില്‍ സര്‍വീസ് അവസാനിപ്പിക്കും.