കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തൃശൂർ ബ്രാഞ്ച് ഉദ്ഘാടനം ചെയർമാൻ ശ്രീ. കെ. വി. അശോകൻ നിർവഹിച്ചു. രാജ്യാന്തര തലത്തിൽ ഇന്ന് ഏറ്റവുമധികം ചർച്ച ചെയ്യുന്ന പദ്ധതിയാണ് കാർബൺ ക്രെഡിറ്റ് പദ്ധതി. ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്നതിന്റെ ഭാഗമായി കൃഷിയിടങ്ങൾ തുടങ്ങി വ്യവസായ ശാലകൾ വരെ കാർബൺ ന്യൂട്രലാക്കുന്നതിന്റെ കർശന നടപടികളാണ് ആഗോള തലത്തിൽ ലോകരാജ്യങ്ങൾ സ്വീകരിച്ചു വരുന്നത്. ആഗോള തലത്തിലെ ഈ പുത്തൻ പ്രവണതയുടെ ഗുണഫലം നമ്മുടെ നാട്ടിലെ കർഷകരിലേക്കും, സാധാരണക്കാരിലേക്കും, നിക്ഷേപകരിലേക്കും എത്തിക്കുന്നതിന് തികച്ചും വിപ്ലവകരമായ ചുവടുവെയ്‌പ്പ് നടത്തുന്ന തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ