കേരള തമിഴ്നാട് മുഖ്യമന്ത്രിമാര്‍ ഇന്ന് വൈക്കത്ത്. വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപന പരിപാടിയില്‍ പിണറായി വിജയനും സ്റ്റാലിനും പങ്കെടുക്കും.
ഇരുവരും ചേര്‍ന്ന് വൈക്കം വലിയ കവലയിലെ പെരിയാര്‍ സ്മാരകം ഉത്ഘാടനം ചെയ്യും. തുടര്‍ന്ന് ബീച്ച് മൈതാനിയിലെ പൊതു സമ്മേളനത്തില്‍ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമായി അയ്യായിരത്തിലധികമാളുകള്‍ പങ്കെടുക്കും.
ഒരു വര്‍ഷം മുമ്ബ് സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചപ്പോഴും ഇരു മുഖ്യമന്ത്രിമാരും വേദി പങ്കിട്ടിരുന്നു.
ഇരുവരും കുമരകം ഹോട്ടലില്‍ വച്ച് ചര്‍ച്ച നടത്തും. മുല്ലപ്പെരിയാര്‍ വിഷയം അടക്കം ചര്‍ച്ച ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.