സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിട്ടില്ല.
എല്ലാ ജില്ലകളിലും നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമാണുള്ളതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഇന്ന് എല്ലാ ജില്ലകളില്‍ ഗ്രീൻ അലേർട്ടാണ്.നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയെ ആണ് ഗ്രീൻ അലേർട്ടുകള്‍ കൊണ്ട് അർത്ഥമാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീജില്ലകളില്‍ മിതമായ തോതില്‍ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.നാളെ(ഡിസംബർ 27) എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.