സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.നേരിയ മഴയുടെ സാധ്യത ഉണ്ടെങ്കിലും ഇന്ന് ഒരു ജില്ലകളിലും ജാഗ്രത അലേർട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല.
കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പരിശോധിക്കുമ്ബോള്‍ ശക്തമായ മഴയുടെ സാധ്യത കേരളത്തില്‍ നിലനില്‍ക്കുന്നില്ല.ഇന്ന് ആറ് ജില്ലകളില്‍ ഗ്രീൻ അലേർട്ടാണ്.നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയെ ആണ് ഗ്രീൻ അലേർട്ടുകള്‍ കൊണ്ട് അർത്ഥമാക്കുന്നത്.നിലവിലുള്ള മഴ സാധ്യത അനുസരിച്ച് ക്രിസ്മസ് രാവില്‍ മഴയുണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
പ്രത്യേക ജാഗ്രതാ നിർദേശം
25/12/2024: വടക്കൻ തമിഴ്നാട് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
24/12/2024 & 25/12/2024 : മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കൻ ആന്ധ്രപ്രദേശ് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.