കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

വടക്കൻ കേരളത്തിലാണ് മഴ കൂടുതല്‍ ശക്തമാവുക എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ നാല് വടക്കൻ ജില്ലകളില്‍ വെള്ളിയാഴ്‌ച മുതല്‍ തിങ്കളാഴ്ച്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി വിവിധ ജില്ലകളില്‍ ഇടവിട്ട തോതില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. 24 മണിക്കൂറിനുള്ളില്‍ 6 സെന്റിമീറ്ററിനും 11 സെന്റിമീറ്ററിനും ഇടയില്‍ കനത്ത മഴ പെയ്യുമെന്ന് സൂചിപ്പിച്ചുകൊണ്ട് ശനി, ഞായർ ദിവസങ്ങളില്‍ വയനാട്ടില്‍ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്കൊപ്പം ഈ ദിവസങ്ങളില്‍ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

വരും മണിക്കൂറുകളില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, തൃശൂർ, ഇടുക്കി ജില്ലകളിലും മഴയ്ക്കുള്ള സാധ്യത തുടരുന്നുണ്ട്. എന്നാല്‍ വടക്കൻ കേരളത്തില്‍ തന്നെയാണ് കൂടുതല്‍ സാധ്യത.

എട്ടാം തീയതിവരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ നാളെയും (06-07-2024) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഞായറാഴ്‌ചയും (07-07-2024) മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ തിങ്കളാഴ്‌ചയും (08 -07-2024) യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *