കേരളത്തിന്റെ ആരോഗ്യമേഖലയെക്കുറിച്ച് പ്രതിപക്ഷനേതാവിന്റെ ആശങ്ക എന്തിനെന്ന് അറിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
മലപ്പുറത്ത് വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ ആരോഗ്യരംഗം താറുമാറായതായി പ്രതിപക്ഷനേതാവ് ആശങ്കപ്രകടിപ്പിച്ച കാര്യം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. താൻ മന്ത്രിസഭയില്‍ രേഖകള്‍വെച്ച് വിശദമായ മറുപടി നല്‍കിയതാണ്. ആരോഗ്യരംഗത്ത് എല്ലാ മേഖലകളിലും സൗകര്യങ്ങള്‍ കൂട്ടിയിട്ടുണ്ട്. കിടക്കകളുടെ എണ്ണം കൂടി. പരിശോധനാസൗകര്യം കൂടി. എല്ലാ അപൂർവരോഗങ്ങളും നമ്മള്‍ പെട്ടെന്ന് കണ്ടെത്തുന്നുണ്ട്.
പഴയപോലെ ഒരുപകർച്ചവ്യാധിയുടെയും തീവ്രവ്യാപനം ഇപ്പോള്‍ ഉണ്ടാവുന്നില്ല. നൂറിലധികം മലമ്ബനിക്കേസുകള്‍ കേരളത്തില്‍ കണ്ടെത്തിയതെല്ലാം പുറത്തുനിന്ന് പകർന്നതാണ്. ഇപ്പോള്‍ ഇത്തരം കേസുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
108 ആംബുലൻസുകള്‍ സമരത്തിലേക്കു നീങ്ങുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍, കേന്ദ്രത്തില്‍നിന്നുള്ള ഫണ്ട് മുടങ്ങിയതാണ് അവരുടെ പ്രതിസന്ധിക്കു കാരണമെന്ന് മന്ത്രി പറഞ്ഞു.