കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കെ ജയകുമാറിന്

2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി കെ ജയകുമാറിനാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.

‘പിങ്ഗളകേശിനി’ എന്ന കവിത സമാഹാരത്തിനാണ് പുരസ്‌കാരം.

കവി, പരിഭാഷകന്‍, ഗാനരചയിതാവ് എന്നീ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ് കെ ജയകുമാര്‍. മലയാളത്തിലും ഇംഗ്ലീഷിലുമായി പത്തു കവിതാസമാഹാരങ്ങള്‍ ഉള്‍പ്പെടെ നാല്‍പ്പതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടാഗോറിന്റെ ഗീതാഞ്ജലി, റൂമിയുടെ കവിതകള്‍, ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍, മനുഷ്യപുത്രനായ യേശു, സോളമന്റെ പ്രണയഗീതം എന്നിവ പ്രധാനപ്പെട്ട പരിഭാഷകളാണ്.

ഗീതഗോവിന്ദവും ഒ എന്‍ വി കവിതകളും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. നൂറിലേറെ ചലച്ചിത്രങ്ങള്‍ക്ക് ഗാനരചനയും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്.
ഇരുപതോളം ചിത്രപ്രദര്‍ശനങ്ങള്‍ ഇന്ത്യക്കകത്തും വിദേശത്തുമായി അദ്ദേഹം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *