വയനാട് കേന്ദ്രസഹായത്തിന് വേണ്ടിയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മൂന്ന് മാസം വൈകിയത് വഞ്ചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്.
പാര്‍ലമെന്റില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ നല്കിയ മറുപടി പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ്. തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി വയനാട് ദുരന്തത്തെ ഉപയോഗിച്ച സര്‍ക്കാരും പ്രതിപക്ഷവും ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിവസമായ നവംബര്‍ 13നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് പിഡിഎന്‍എ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഇത് നേരത്തെ തന്നെ സമര്‍പ്പിച്ചിരുന്നുവെന്നായിരുന്നു ഇടതുപക്ഷത്തിന്റെ വാദം. കേട്ടത് പാതി കേള്‍ക്കാത്തത് പാതി കോണ്‍ഗ്രസും അതിനെ പിന്തുണച്ചു. കേരളം കേന്ദ്രത്തിനോട് ആവശ്യപ്പട്ട അടിയന്തര ധനസഹായമായ 214 കോടിയില്‍ 150 കോടി രൂപ അനുവദിച്ചതും എസ്ഡിആര്‍എഫ് ഫണ്ടില്‍ നിന്നും പകുതി തുക വയനാടിന് വേണ്ടി നീക്കിവെക്കാന്‍ അനുവദിച്ചതും സര്‍ക്കാര്‍ മറച്ചുവെച്ചു. എയര്‍ ലിഫ്റ്റിങ്ങ്, അവിശിഷ്ടങ്ങള്‍ നീക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിച്ചിട്ടുണ്ട്. സംസ്ഥാനം നല്കിയ പിഡിഎന്‍എ റിപ്പോര്‍ട്ട് പരിശോധിച്ച് വയനാടിന് അര്‍ഹമായ സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നുറപ്പാണെന്നും കെ സുരേന്ദ്രന് പറഞ്ഞു.